പ്ലേബോയ് മാഗസിന്‍ ഇനി സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ പ്രസിദ്ധീകരിക്കില്ല

കാലഫോര്‍ണിയ: അന്താരാഷ്ട്ര ഫാഷന്‍ മാഗസിനായ പ്ലേബോയ് സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പതിവു നിര്‍ത്തുന്നു. ഇനി മുതല്‍ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കില്ലെന്നു കമ്പനി സി.ഇ.ഒ. സ്‌കോട്ട് ഫഌന്‍ഡേഴ്‌സിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് അറിയിച്ചു. ഇതു മാറ്റത്തിന്റെ സമയമാണ്. ഇന്റര്‍നെറ്റ് വ്യാപകമായതോടെ എല്ലാവര്‍ക്കും സൗജന്യമായി അശ്ലീലചിത്രങ്ങള്‍ വ്യാപകമാണ്. എന്നാല്‍, അര്‍ധനഗ്നചിത്രങ്ങള്‍ തുടരുമെന്നും ഫഌന്‍ഡേഴ്‌സ് വ്യക്തമാക്കി.1953ല്‍ മെര്‍ലിന്‍ മണ്‍റോയുടെ കവര്‍ചിത്രവുമായാണ് ആദ്യ പ്ലേബോയ് മാഗസിന്‍ പുറത്തിറങ്ങിയത്. മാഗസിന്റെ പ്രചാരണം വന്‍തോതില്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി.

1975ല്‍ 56 ലക്ഷം കോപ്പികളുണ്ടായിരുന്ന മാഗസിന്‍ ഇപ്പോള്‍ എട്ടു ലക്ഷം കോപ്പികള്‍ മാത്രമേ പുറത്തിറക്കുന്നുള്ളു.മാഗസിന്‍ വന്‍വിജയമായതിനെ തുടര്‍ന്ന് വലതുപക്ഷ കക്ഷികളും ഫെമിനിസ്റ്റുകളും മാഗസിനെതിരേ രംഗത്തു വന്നിരുന്നു. സ്ത്രീകളെ ലൈംഗിക ഉപകരണങ്ങളായി മാത്രം കണക്കാക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഫാഷനപ്പുറം നിരവധി ബുദ്ധിജീവികളും രാഷ്ട്രീയ വ്യക്തിത്വങ്ങളും പ്ലേബോയ് മാഗസിനില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഫിദല്‍ കാസ്‌ട്രോ, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍, മാല്‍ക്കം എക്‌സ്, ജോണ്‍ ലെനോണ്‍, ജെയിംസ് ബാല്‍ഡ്‌വിന്‍ തുടങ്ങി പ്രശസ്തരായ നിരവധി പേരുടെ അഭിമുഖങ്ങളും എഴുത്തുകളും മാഗസിന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it