Second edit

പ്ലാസ്റ്റിക്

പ്ലാസ്റ്റിക് ഉണ്ടാക്കുന്ന വിപത്തുകള്‍ക്കെതിരായുള്ള പോരാട്ടത്തിലാണ് ഇന്നു ലോകം. എന്നാല്‍, ഒരുകാലത്ത് മനുഷ്യരാശിക്കു ലഭിച്ച ഏറ്റവും വലിയ നേട്ടമായി പ്ലാസ്റ്റിക് കൊണ്ടാടപ്പെട്ടിരുന്നു. ഇന്നും അതിന്റെ ഉപയുക്തത കുറഞ്ഞിട്ടില്ല. നശിക്കാതെ കിടക്കുന്നതും പുനഃചംക്രമണത്തിനു വിധേയമാവാതെയിരിക്കുന്നതും മൂലമുള്ള ദോഷഫലങ്ങളാണ് പ്ലാസ്റ്റിക്കിനെ വില്ലനാക്കുന്നത്.
നശിക്കാതിരിക്കുന്നു എന്നതുതന്നെയായിരുന്നു ഒരുകാലത്ത് പ്ലാസ്റ്റിക്കിന് ചാര്‍ത്തപ്പെട്ട സവിശേഷ ഗുണവും. ഏതു രൂപത്തിലേക്കും അതിനെ മാറ്റാം. പ്ലാസ്റ്റിക് എന്ന പദത്തിന്റെ അര്‍ഥധ്വനിയും അതുതന്നെ. തന്മാത്രകളെ 'പോളിമറൈസ്' ചെയ്ത് ഇങ്ങനെയൊരു സാധനം നിര്‍മിക്കാന്‍ രസതന്ത്രജ്ഞര്‍ ഒരുപാടുകാലം മുതല്‍ക്കു തന്നെ ശ്രമിച്ചുപോന്നിട്ടുണ്ട്. 1838ല്‍ വിനൈല്‍ ക്ലോറൈഡും 1839ല്‍ സ്‌റ്റൈറീനും 1843ല്‍ അക്രിലിക്‌സും 1847ല്‍ പോളിയേസ്റ്ററും തന്മാത്രാരൂപത്തില്‍ പോളിമറൈസ് ചെയ്യപ്പെട്ടു. പക്ഷേ, അക്കാലത്ത് മരം, ലോഹം, റബര്‍, ആനക്കൊമ്പ് തുടങ്ങിയവ സുലഭമായിരുന്നതിനാല്‍ സാധനങ്ങള്‍ നിര്‍മിക്കാന്‍ പ്ലാസ്റ്റിക് വേണ്ടതില്ലായിരുന്നു. ആനക്കൊമ്പിന്റെ ലഭ്യത കുറഞ്ഞതോടെയാണു തന്മാത്രാമാറ്റം വരുത്തിയ ഒരു വസ്തുവിനു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചത്. 1870ല്‍ ജോണ്‍ ഹയാറ്റ്, ഇസയ്യാ ഹയാറ്റ് എന്നീ സഹോദരന്മാര്‍ സെല്ലുലോയ്ഡ് കണ്ടുപിടിക്കുകയും പേറ്റന്റ് നേടുകയും ചെയ്തു. സെല്ലുലോയ്ഡിന് പല പോരായ്മകളുമുണ്ടായിരുന്നുവെങ്കിലും 1907ല്‍ അതില്‍നിന്നാണ് ലിയോ ബെയിക്‌ലാന്‍ഡ് ഫിനോലിക് പ്ലാസ്റ്റിക് കണ്ടുപിടിച്ചത്.
Next Story

RELATED STORIES

Share it