Flash News

പ്ലാസ്റ്റിക് മാലിന്യസംസ്‌കരണത്തിന് മെറ്റീരിയല്‍ റിക്കവറി യൂനിറ്റ് സ്ഥാപിക്കും

തിരുവനന്തപുരം: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ കീഴില്‍ മെറ്റീരിയല്‍ റിക്കവറി യൂനിറ്റ് സംവിധാനം തുടങ്ങുമെന്ന് മന്ത്രി കെടി ജലീല്‍. എ പ്രദീപ്കുമാറിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പാഴ്‌വസ്തുക്കള്‍ സംഭരിക്കുന്ന വ്യാപാരികളുടെ കണക്ക് സര്‍ക്കാര്‍ ശേഖരിച്ചുവരികയാണ്. ഇത് പൂര്‍ത്തിയാവുന്ന മുറയ്ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിക്കുന്നതുമായി ബന്ധപ്പെട്ട ഈ വ്യാപാരികളുമായി തദ്ദേശസ്ഥാപനങ്ങള്‍ പ്രത്യേക കരാര്‍ ഒപ്പിടും. വ്യാപാരികള്‍ സംഭരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഏറ്റുവാങ്ങി ഈ യൂനിറ്റുകളില്‍ റീ സൈക്കിള്‍ ചെയ്യാനാണ് പദ്ധതി. പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗത്തിനെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജൂലൈ അഞ്ചിന് പ്ലാസ്റ്റിക് വിരുദ്ധ ദിനാചരണം സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it