Kottayam Local

പ്ലാസ്റ്റിക് പേനകള്‍ ശേഖരിച്ച് 'പച്ചമഷി' ഉദ്ഘാടനം ചെയ്തു

കോട്ടയം: ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകള്‍ ശേഖരിച്ച് പരിസ്ഥിതിയോട് സൗഹാര്‍ദം പ്രഖ്യാപിച്ച് ബസേലിയസ് കോളജ് വിദ്യാര്‍ഥികള്‍. ജില്ലാ ഭരണകൂടവും സി കെ ജീവന്‍ ട്രസ്റ്റും ജില്ലാ ശുചിത്വ മിഷനും ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍വയോണ്മെന്റല്‍ സയന്‍സും എന്‍എസ്എസിന്റെ നേതൃത്വത്തില്‍ ബസേലിയസ് കോളജില്‍ സംയുക്തമായി നടപ്പാക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന മാലിന്യ സംസ്‌കരണ ബോധവല്‍ക്കരണ-നിര്‍മാര്‍ജന യജ്ഞം 'ആരോഗ്യപ്പച്ച'യുടെ ഭാഗമായാണ് പച്ചമഷി എന്ന പേരില്‍ വിദ്യാര്‍ഥികള്‍ പ്ലാസ്റ്റിക് പേനകള്‍ ശേഖരിച്ച് പകരം പേപ്പര്‍ പേനകള്‍ വിതരണം ചെയ്തത്.
കലക്ടറേറ്റിലെ വിവിധ ഓഫിസുകളില്‍ നിന്ന് ശുചിത്വ മിഷന്‍ ശേഖരിച്ച പ്ലാസ്റ്റിക് പേനകള്‍ കൈമാറി ജില്ലാ കലക്ടര്‍ യു വി ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു.
ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളായ ഷൈമോനും ഷാമോനും പേപ്പര്‍ പള്‍പ്പ് ഉപയോഗിച്ച് നിര്‍മിച്ച പേനകളുടെ വിതരണോദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന നിര്‍വഹിച്ചു.
സി കെ ജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡിജോ കാപ്പന്‍, സെക്രട്ടറി തോമസ് കുര്യന്‍, ജില്ലാ ശുചിത്വ മിഷന്‍ അസി. ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ പി എസ് ഷിനോ, ബസേലിയസ് കോളജ് പ്രിന്‍സിപ്പല്‍ അലക്‌സാണ്ടര്‍ വി ജോര്‍ജ്, മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. സത്യവാന്‍ നായര്‍, ട്രസ്റ്റ് അംഗങ്ങളായ തങ്കച്ചന്‍, അജിത്ത് കുമാര്‍, ഡി ബി ബിനു, പ്രഫ. പി സി ഏലിയാസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍മാരായ തോമസ് കുരുവിള, ആരഭി, വിപിന്‍, മറ്റ് അധ്യാപകര്‍, വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it