പ്ലാസ്റ്റിക് നിരോധനം: ഹരിത ട്രൈബ്യൂണല്‍ കേന്ദ്രത്തിന്റെ അഭിപ്രായം തേടി

ന്യൂഡല്‍ഹി: ഭക്ഷണ പദാര്‍ഥങ്ങളും മരുന്നുകളും പൊതിയാന്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് നിരോധിക്കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനോട് ദേശീയ ഹരിത ട്രൈബ്യൂണല്‍ അഭിപ്രായം തേടി. ആരോഗ്യ-വനം-പരിസ്ഥിതി മന്ത്രാലയങ്ങള്‍ക്കും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ബ്യൂറോ എന്നിവയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് കുപ്പികള്‍ക്കും പാക്കറ്റുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹിം ജാഗൃതി ഉത്തരാഞ്ചല്‍ വെല്‍ഫെയര്‍ സൊസൈറ്റി എന്ന സന്നദ്ധ സംഘടന സമര്‍പ്പിച്ച ഹരജിയിലാണ് നടപടി.
വിഷയത്തില്‍ സത്യവാങ്മൂലം നല്‍കിയ പരിസ്ഥിതി -വനം മന്ത്രാലയത്തിന്റെ നിലപാടുകളെ ട്രൈബ്യൂണല്‍ വിമര്‍ശിച്ചു. ഭക്ഷണ പദാര്‍ഥങ്ങള്‍ പ്ലാസ്റ്റിക് കുപ്പികളില്‍ പാക്ക് ചെയ്യുന്നതുകൊണ്ടുള്ള വിവിധ പ്രശ്‌നങ്ങളെ കുറിച്ച് മന്ത്രാലയം പഠനം നടത്തിയെന്നും, എന്നാല്‍ നിലവില്‍ ഉയര്‍ന്ന വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭ്യമായിട്ടില്ലെന്നുമായിരുന്നു സത്യവാങ്മൂലം.
Next Story

RELATED STORIES

Share it