Flash News

പ്ലാസ്റ്റിക് കുപ്പിയിലാക്കിയാണോ നിങ്ങള്‍ കുഞ്ഞിന് പാല്‍ കൊടുക്കുന്നത്?

പ്ലാസ്റ്റിക് കുപ്പിയിലാക്കിയാണോ നിങ്ങള്‍ കുഞ്ഞിന് പാല്‍ കൊടുക്കുന്നത്?
X
refillable drink

പ്ലാസ്റ്റിക് കുപ്പിയിലാക്കിയാണോ നിങ്ങള്‍ കുഞ്ഞിന് പാല്‍ കൊടുക്കുന്നത്. എന്നാല്‍, സൂക്ഷിക്കുക. അത് നിങ്ങളുടെ കുഞ്ഞിന്റെ പല്ലിനും മോണയ്ക്കും അപകടമാണ്. പ്ലാസ്റ്റിക് കുപ്പിയിലെ രാസവസ്തുക്കള്‍ കുഞ്ഞുങ്ങളുടെ പല്ലിനെ ദുര്‍ബലമാക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. പ്ലാസ്റ്റികില്‍ കണ്ടെത്തിയിരിക്കുന്ന രാസവസ്തുക്കള്‍ കുട്ടികളിലെ ഹോര്‍മോണുകളെ തടസ്സപ്പെടുത്തുകയും പല്ലിന്റെ ഇനാമലുകളെ അത് ബാധിക്കുകയും ചെയ്യും.

baby teeth

പ്ലാസ്റ്റിക് കുപ്പികളിലും പ്ലാസ്റ്റക് ടിഫിനുകളിലും അടങ്ങിയിട്ടുള്ള ബിസ്‌പെനോല്‍ എ (ബിപിഎ) എന്ന രാസവസ്തു കുട്ടികളുടെ പല്ലിനെ ദുര്‍ബലമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുന്തിരിതോട്ടത്തിലും ഫലോദ്യാനങ്ങളിലും ഉപയോഗിക്കുന്ന വിന്‍ക്ലോസോലന്‍ എന്ന രാസവസ്തുവും പ്ലാസ്റ്റിക് കുപ്പികളില്‍ ഉപയോഗിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it