wayanad local

പ്ലാസ്റ്റിക്‌രഹിത മേളയാക്കാന്‍ ശുചിത്വ മിഷനും

സുല്‍ത്താന്‍ ബത്തേരി: ജില്ലാ സ്‌കൂള്‍ കലാമേള പരിസ്ഥിതി സൗഹാര്‍ദ്ദമേളയാക്കാന്‍ ജില്ലാ ശുചിത്വമിഷനും. പരിസരം മാലിന്യമുക്തമാവേണ്ടതിന്റെ ആവശ്യകതയും അനിവാര്യതയും ഓര്‍മിപ്പിക്കുന്നതാണ് ശുചിത്വമിഷന്‍ കലോല്‍സവ നഗരിയില്‍ തയ്യാറാക്കിയ എക്‌സിബിഷന്‍. ഹരിതകലോല്‍സവം എന്ന മുദ്രവാക്യവുമായാണ് ശുചിത്വമിഷന്‍ ഇത്തരമൊരു പരിപാടിക്ക് തുടക്കമിട്ടത്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, ഭക്ഷണ പദാര്‍ഥങ്ങള്‍ പാഴാക്കാതിരിക്കുക, പ്ലാസ്റ്റിക് ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കുക, മാലിന്യ സംസ്‌കരണം ശീലമാക്കുക തുടങ്ങിയ സന്ദേശങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കലോല്‍സവ വേദിയല്‍ പ്രത്യേക ചിത്രപ്രദര്‍ശനം നടത്തുന്നത്.
മാലിന്യം പരിസ്ഥിതിക്കും മനുഷ്യനും ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചും പ്രദര്‍ശനം പ്രതിപാദിക്കുന്നു. കുട്ടികളിലൂടെ പരിസ്ഥിതി സൗഹൃദം മുതിര്‍ന്നവരിലേക്ക് എത്തിക്കുകയെന്ന ഉദ്ദേശ്യവുമുണ്ടെന്നു ശുചിത്വമിഷന്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് സാജിയോ ജോസഫ് പറഞ്ഞു.
Next Story

RELATED STORIES

Share it