World

പ്ലാസ്റ്റിക്ക് കഷ്ണം കണ്ടെത്തിയ ചോക്ലേറ്റ് 55 രാജ്യങ്ങള്‍ പിന്‍വലിച്ചു

പ്ലാസ്റ്റിക്ക് കഷ്ണം കണ്ടെത്തിയ ചോക്ലേറ്റ് 55 രാജ്യങ്ങള്‍ പിന്‍വലിച്ചു
X
mars-recall-

കബീര്‍ എടവണ്ണ

ദുബയ്: അമേരിക്കയിലെ പ്രമുഖ ചോക്ലേറ്റ് നിര്‍മാതാക്കളായ മാര്‍സ് കമ്പനിയുടെ മാര്‍സ്, സ്‌നിക്കേഴ്‌സ് എന്ന ചോക്ലേറ്റില്‍ പ്ലാസ്റ്റിക്ക് കഷ്ണം കണ്ടെത്തിയതിനെ തുടര്‍ന്ന് ജിസിസി രാജ്യങ്ങളടക്കം 55 രാജ്യങ്ങളില്‍നിന്നു പിന്‍വലിച്ചു.
ജര്‍മനിയിലാണ് കുട്ടികളടക്കമുള്ളവരുടെ ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്ന രൂപത്തിലുള്ള പ്ലാസ്റ്റിക് കണ്ടെത്തിയത്. നെതര്‍ലാന്റില്‍ ഉല്‍പാദിപ്പിച്ച ചോക്ലേറ്റാണ് ജര്‍മനിയില്‍ വില്‍പന നടത്തിയിരുന്നത്. മു ന്‍കരുതല്‍ എന്ന നിലയിലാണ് യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റയ്ന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പിന്‍വലിക്കുന്നതെന്ന് മാര്‍സ് കമ്പനി അറേബ്യ അധികൃതര്‍ അറിയിച്ചു. 55 രാജ്യങ്ങളില്‍നിന്നും ഉല്‍പന്നങ്ങള്‍ പിന്‍വലിച്ചതായി മാര്‍സ് കമ്പനി വക്താവ് എലിന്‍ അറിയിച്ചെങ്കിലും ഏതൊക്കെ രാജ്യങ്ങളാണെന്നു വ്യക്തമാക്കാ ന്‍ കൂട്ടാക്കിയില്ല. ആരോഗ്യ സുരക്ഷയ്ക്ക് ഭീഷണിയാവുമെന്ന് മുന്‍നിര്‍ത്തി സ്വമേധയാ പിന്‍വലിക്കുകയാെണന്നാണ് കമ്പനിയുടെ യുഎഇ അധികൃതര്‍ അറിയിച്ചത്.
ഏഷ്യന്‍ രാജ്യങ്ങളായ ശ്രീലങ്കയടക്കമുള്ള രാജ്യങ്ങളില്‍നിന്നും ഈ ചോക്ലേറ്റ് പിന്‍വലിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും ഈ ചോക്ലേറ്റ് വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്ക് ഇതേക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കേരളത്തിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ജീവനക്കാര്‍ പറഞ്ഞു. 1911ല്‍ അമേരിക്കയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ സ്ഥാപനം ഇന്ത്യയടക്കം 73 രാജ്യങ്ങളില്‍ വില്‍പന നടത്തുന്നുണ്ട്.
ഇന്ത്യയില്‍ ചെന്നൈ, ബംഗളൂരു, ന്യൂഡല്‍ഹി, മുംബൈ എന്നീ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. 21 രാജ്യങ്ങളി ല്‍ നിന്നായി 29 ബ്രാന്‍ഡുകളാണ് കമ്പനി ഉല്‍പാദിപ്പിക്കുന്നത്. ഈ കമ്പനിയുടെ ഇന്ത്യയിലെ മാധ്യമപ്രതിനിധിയെ ബ ന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാ ധിച്ചില്ല.
Next Story

RELATED STORIES

Share it