പ്ലാച്ചിമട സമരസമിതി കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിനെ തടയും

തിരുവനന്തപുരം: പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്ലിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്ലാച്ചിമട സമരസമിതി പ്രവര്‍ത്തകര്‍ ഇന്ന് തിരുവനന്തപുരത്തെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങിനെ തടയും. കേരള നിയമസഭ പാസാക്കിയ ബില്ലിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാഷ്ട്രപതി അനുമതി നിഷേധിച്ചത്.
ബില്ല് രാഷ്ട്രപതിക്ക് കൈമാറുന്നത് മനപ്പൂര്‍വം വൈകിപ്പിക്കുകയും കൊക്കകോല കമ്പനിയുടെ അഭിഭാഷകന്റെ വാദം ചൂണ്ടിക്കാട്ടി കേരള സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജനങ്ങളെ വഞ്ചിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ആഭ്യന്തരമന്ത്രിയെ തടയുന്നതെന്ന് പ്ലാച്ചിമട ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ അറുമുഖന്‍ പത്തിച്ചിറ, സമരസമിതി കണ്‍വീനര്‍ കെ വി ബിജു എന്നിവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it