kasaragod local

പ്ലസ് വണ്‍ പഠനത്തിന് താല്‍ക്കാലിക കെട്ടിടം; കേന്ദ്രീയ വിദ്യാലയ ക്ലാസ് കാംപ്‌കോ കെട്ടിടത്തില്‍ തുടങ്ങും

കാഞ്ഞങ്ങാട്: കേന്ദ്രീയ വിദ്യാലയത്തിലെ 2016-17 വര്‍ഷത്തെ പ്ലസ് വണ്‍ പഠനം ഹൊസ്ദുര്‍ഗ് കോട്ടക്കുള്ളിലെ കാംപ്‌കോ ബില്‍ഡിങില്‍ ആരംഭിക്കാന്‍ ശ്രമം തുടങ്ങി. 10 വര്‍ഷം മുമ്പാണ് പുതിയ കോട്ടയിലെ പഴയ താലൂക്ക് ആശുപത്രി കെട്ടിടത്തില്‍ കേന്ദ്രീയ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്.
ഭൗതിക സാഹചര്യത്തിന്റെ അപര്യാപ്തത മൂലം പ്ലസ് വണ്‍ പഠനം അനിശ്ചിതത്വത്തിലായിരുന്നു. ഈ വര്‍ഷം പത്താം തരം പാസാകുന്നവര്‍ക്ക് തുടര്‍ പഠനത്തിന് താല്‍ക്കാലികമായാണ് ഈ കെട്ടിടം കണ്ടത്തിയിട്ടുള്ളത്. കോട്ടക്കുള്ളില്‍ വെയര്‍ ഹൗസിന് പിറകിലായാണ് ഈ കെട്ടിടം.
കാംപ്‌കോ അടക്ക സംഭരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന കെട്ടിടമാണിത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. ഇതിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി അടുത്ത അധ്യയനവര്‍ഷത്തില്‍ ക്ലാസ് തുടങ്ങാനാണ് നീക്കം നടക്കുന്നത്.
അതിനിടെ ഗുരുവനത്ത് കേന്ദ്രീയ വിദ്യാലയത്തിനായി നീക്കിവച്ച സ്ഥലത്ത് അടുത്ത മാസത്തോടെ കെട്ടിടം നിര്‍മാണത്തിന് തറക്കലല്ലിടല്‍ നടക്കുമെന്നാണ് അറിയുന്നത്.
ഈ സ്ഥലത്തേക്ക് പോകാന്‍ റോഡില്ലാത്തതാണ് ഇപ്പോഴും സാങ്കേതിക തടസമായി നിലനില്‍ക്കുന്നത്. റോഡിന് വേണ്ടി ചുരുങ്ങിയത് 30 ലക്ഷമെങ്കിലും ചെലവഴിക്കണം. താ ല്‍ക്കാലികമെന്ന നിലയിലാണ് പഴയ താലൂക്ക് ആശുപത്രി കെട്ടിടത്തില്‍ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. പത്ത് വര്‍ഷമായപ്പോഴാണ് പുതിയ കെട്ടിടത്തിന്റെ കടലാസ് പണികള്‍ പൂര്‍ത്തിയായത്.
Next Story

RELATED STORIES

Share it