Kerala

പ്ലസ്‌വണ്‍: രണ്ടാം അലോട്ട്‌മെന്റ് ഫലം നാളെ

പ്ലസ്‌വണ്‍: രണ്ടാം അലോട്ട്‌മെന്റ് ഫലം നാളെ
X
plus-one-alotment

തിരുവനന്തപുരം: ഏകജാലകരീതിയിലുള്ള പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പ്രക്രിയയിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് ഫലം നാളെ രാവിലെ 10 മണി മുതല്‍ പ്രവേശനത്തിന് സാധ്യമാവും വിധം പ്രസിദ്ധീകരിക്കും. വിശദാംശം www.hscap .kerala. g ov.inല്‍ ലഭിക്കും. രണ്ടാമത്തെ ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം നാളെയും മറ്റന്നാളുമാണ്.
താല്‍ക്കാലിക പ്രവേശനത്തില്‍ തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരം ഉണ്ടായിരിക്കില്ല. അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും അതത് സ്‌കൂളില്‍ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അലോട്ട് ചെയ്ത സ്‌കൂളില്‍ 28ന് വൈകീട്ട് അഞ്ചുമണിക്കു മുമ്പ് സ്ഥിരം പ്രവേശനം നേടണം. 30നായിരിക്കും പ്ലസ്‌വണ്‍ ക്ലാസുകള്‍ ആരംഭിക്കുകയെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.
ഈ അലോട്ട്‌മെന്റോടുകൂടി പ്രവേശനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാവും. സിബിഎസ്ഇയുടെ സ്‌കൂള്‍തല പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും 2016 എസ്എസ്എല്‍സി സേ പരീക്ഷ പാസായവര്‍ക്കും നേരത്തേ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന മറ്റ് എല്ലാ വിദ്യാ ര്‍ഥികള്‍ക്കും വേണ്ടിയുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ജൂലൈ എട്ടു മുതല്‍ സമര്‍പ്പിക്കാം.
അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റൊന്നും ലഭിച്ചിട്ടില്ലാത്തവര്‍ക്ക് നിലവിലുള്ള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ നല്‍കാം.
അപേക്ഷ സമര്‍പ്പിക്കുന്നതിന്റെയും മറ്റു വിശദവിവരവും പിന്നീട് പ്രസിദ്ധീകരിക്കും. അതിനുശേഷം മാത്രം അപേക്ഷ പുതുക്കിനല്‍കണമെന്നും ഡയറക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it