പ്ലസ്‌വണ്‍ പ്രവേശനത്തിന് 3,49,230 സീറ്റുകള്‍

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ജയിച്ചവര്‍ക്കായി നിലവില്‍ സംസ്ഥാനത്തുള്ളത് 3,49,230 പ്ലസ്‌വണ്‍ സീറ്റുകള്‍. ഇതിനു പുറമെ പോളിടെക്‌നിക്, ഐടിഐ സീറ്റുകള്‍ കൂടിയാവുമ്പോള്‍ ജയിച്ചവര്‍ക്കെല്ലാം മതിയായ ഉപരിപഠനസൗകര്യം ഉറപ്പാക്കാനാവുമെന്നാണു വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം. 2001 സ്‌കൂളുകളിലെ 6,958 ബാച്ചുകളിലായാണ് ഈ സീറ്റുകള്‍. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് പ്ലസ്‌വണ്‍ പ്രവേശനത്തിനായി ആകെ ലഭ്യമായത് 7,210 ബാച്ചുകളിലായി 3,61,130 സീറ്റുകളായിരുന്നു.
Next Story

RELATED STORIES

Share it