Pathanamthitta local

പ്ലസ്‌വണ്‍ പ്രവേശനം: ജില്ലയില്‍ ആറ് ഫോക്കസ് പോയിന്റ് കേന്ദ്രങ്ങള്‍

പത്തനംതിട്ട: പ്ലസ്‌വണ്‍ പ്രവേശനത്തിന് കാത്തിരിക്കുന്ന കുട്ടികളെയും രക്ഷിതാക്കളെയും സഹായിക്കുന്നതിനും പ്രവേശനത്തിന്റെ വിശദമായ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുന്നതിനും സഹായിക്കുന്നതിനുമായി ജില്ലയില്‍ ആറ് ഫോക്കസ് പോയിന്റുകള്‍ 17 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഹയര്‍സെക്കന്‍ഡറി വകുപ്പിലെ കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിങ് സെല്ലിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട, റാന്നി, മല്ലപ്പള്ളി, തിരുവല്ല, അടൂര്‍, കോന്നി എന്നീ കേന്ദ്രങ്ങളിലാണ് ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുക.
മാര്‍ത്തോമ്മാ എച്ച്എസ്എസ് പത്തനംതിട്ട, എംഎസ്എച്ച്എസ്എസ് റാന്നി, സിഎംഎസ്എച്ച്എസ്എസ് മല്ലപ്പള്ളി, ബാലികാമഠം എച്ച്എസ്എസ് തിരുവല്ല, ഗവ. ബോയ്‌സ് അടൂര്‍, ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കോന്നി എന്നീ സ്‌കൂളുകളിലാണ് ഈ വര്‍ഷം ഫോക്കസ് പോയിന്റ് പ്രവര്‍ത്തിക്കുന്നത്.
ഹയര്‍സെക്കന്‍ഡറിയില്‍ ലഭ്യമായ വിവിധയിനം കോഴ്‌സുകള്‍, ഉപരിപഠന സാധ്യതകള്‍, ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ നല്‍കേണ്ടവിധം, സ്‌പോര്‍ട്‌സ് ക്വാട്ടാ അപേക്ഷിക്കുന്നവിധം, ഓരോ സ്‌കൂളുകളിലെയും ബാച്ചുകള്‍, കോമ്പിനേഷനുകള്‍, മറ്റ് ജില്ലകളിലേക്ക് അപേക്ഷിക്കാനാഗ്രഹിക്കുന്നവര്‍ക്കുള്ള വിവരങ്ങള്‍ തുടങ്ങി പ്ലസ്‌വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ഈ കേന്ദ്രങ്ങളില്‍ നിന്നും മറുപടി ലഭിക്കും. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ അഞ്ചുവരെ ഫോക്കസ് പോയിന്റില്‍ അധ്യാപകരുടെ സേവനം ലഭ്യമാണ്. പൊതുജനങ്ങള്‍ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കരിയര്‍ ഗൈഡന്‍സ് സെല്‍ സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. അസീം അറിയിച്ചു. ഫോക്കസ് പോയിന്റ് ജില്ലാതല ഉദ്ഘാടനം 17 ന് രാവിലെ 10 ന് പത്തനംതിട്ട മാര്‍ത്തോമ്മ സ്‌കൂളില്‍ നടക്കുമെന്ന് ജില്ലാ ജോയിന്റ് കോര്‍ഡിനേറ്റര്‍ സജയന്‍ ഓമല്ലൂര്‍ പറഞ്ഞു. ഹെല്‍പ് ഡെസ്‌കുകളുടെ ഫോണ്‍ നമ്പരുകള്‍: പത്തനംതിട്ട-9446318786, 8281669907, അടൂര്‍-9447359137, 9446666139, കോന്നി-9745758732, 9496146395, റാന്നി-9497617740, 9447730338, മല്ലപ്പള്ളി- 9447480202, 9446822493, തിരുവല്ല- 9495966360, 9447006464.
Next Story

RELATED STORIES

Share it