malappuram local

പ്ലസ്‌വണ്‍, ഡിഗ്രി ഏകജാലക പ്രവേശനം; വിദ്യാര്‍ഥികളുടെ ദുരിതം പരിഹരിക്കണം: അക്ഷയ യൂനിയന്‍

മലപ്പുറം: സംസ്ഥാനത്ത് പ്ലസ്സ് വണ്ണിനും പ്ലസ്ടു കഴിഞ്ഞ് കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദത്തിനും അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ ദുരിതത്തിലാണെന്നും ഇത് പരിഹരിക്കണമെന്നും അക്ഷയ യൂനിയന്‍ ആവശ്യപ്പെട്ടു.
ഹയര്‍സെക്കന്‍ഡറി പഠനത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നു നീന്തലറിയാമെന്ന സാക്ഷ്യപത്രവും പഠനം പൂര്‍ത്തീകരിച്ച സ്‌കൂളില്‍ നിന്നു ക്ലബ്ബ് അംഗത്വപത്രവും മാര്‍ക്ക് ലിസ്റ്റും ആധാര്‍ നമ്പറുമായും രാവിലെ മുതല്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും അപേക്ഷ സമര്‍പ്പിക്കാന്‍ അക്ഷയാ കേന്ദ്രങ്ങളിലെത്തുന്നു. എന്നാല്‍, മണിക്കൂറുകളോളം വരിനിന്നാലും അപേക്ഷ സമര്‍പ്പിക്കാനാവുന്നില്ല.
സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റ്രേഷന്‍ ഫീസായി 250 രൂപയും സര്‍വീസ് ചാര്‍ജ് 10 രൂപയും ഉള്‍പ്പെടെ 260 രൂപ അടവാക്കാല്‍ വേഗതയില്‍ നടക്കുന്നുണ്ട്. എന്നാല്‍, വ്യക്തിഗത, വിദ്യാഭ്യാസ, തുടര്‍പഠന വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുന്നില്ല. അക്ഷയയുള്‍പ്പെടെയുള്ള മിക്ക ഓണ്‍ലൈന്‍ സര്‍വ്വീസ് സെന്റുകളിലും രാവിലെ മുതല്‍ വൈകുന്നേരം വരെ അതത് വെബ്‌പേജ് തുറന്ന് ഇരുന്നാല്‍ ഒന്നോ രണ്ടോ പേരുടെ അപേക്ഷകളാണ് സമര്‍പ്പിക്കാന്‍ സാധിക്കുന്നത്.
സര്‍വകലാശാലയുടെയും ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെയും ഇന്റര്‍നെറ്റ് സര്‍വറുകള്‍ വേണ്ടത്ര കാര്യക്ഷമമല്ലാത്തതും, രണ്ട് അപേക്ഷകളും ഒരേ സമയത്ത് തന്നെ വിളിക്കുകയും ചെയ്തതാണ് ഈ വട്ടംകറക്കലിന്റെ പ്രധാന കാരണം.
ഈ മാസം 31നാണ് ഇരു അപേക്ഷകളുടെയും അവസാന ദിവസമായി നിശ്ചയിച്ചിരിക്കുന്നത്. അക്ഷയയുള്‍പ്പെടെ മിക്ക സര്‍വ്വീസ് സെന്റുകളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന ബിഎസ്എന്‍എല്‍ ബ്രോഡ്ബ്രാന്റിന്റെ മെല്ലപ്പോക്കും വൈദ്യുതിയുടെ ഒളിച്ചുകളിയും ദുരിതത്തിലാക്കുന്നു.
ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ച് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ദുരിതം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് അക്ഷയ ആന്റ് ഓള്‍ ഐടി എന്റ്ര്‍പ്രണേഴ്‌സ,് എംപ്ലോയിസ് യൂനിയന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സര്‍വകലാശാലയുടെയും ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെയും ഇന്റര്‍നെറ്റ് സര്‍വറുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാണമെന്നും മുന്‍വര്‍ഷങ്ങളിലെ പോലെ രണ്ടും മൂന്നും തവണ തിയ്യതി നീട്ടുന്നതിന് പകരം, പരമാവധി ദിവസം മുന്‍കൂട്ടി പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യമുന്നയിച്ചു.
യോഗത്തില്‍ ജില്ല പ്രസിഡന്റ് പിപി അബ്ദുല്‍ നാസര്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ അഷ്‌റഫ് പട്ടാക്കല്‍ അരിക്കോട്, ഹംസ മീനടത്തൂര്‍, സി എച്ച് അബ്ദുസമദ് മലപ്പുറം, അബ്ദുല്‍ ഹമീദ് മരക്കാര്‍ ചെട്ടിപ്പടി, കെ എം മൊയ്തു (ബാബു) കുണ്ടോട്ടി, പി കെ മന്‍സൂര്‍ അലി പൂക്കോട്ടൂര്‍, കെ പി മുഹമ്മദ് ഷിഹാബ് പടിഞ്ഞാറ്റുമുറി, കെ മുഹമ്മദ് ഷാജി പടപ്പറമ്പ, കമ്മിറ്റി അംഗങ്ങളായ കെ ഹബീബ്‌റഹ്മാന്‍ ഒതുക്കുങ്ങല്‍, ടി മുഹമ്മദ് റിയാസ് കോട്ടക്കല്‍, പി തഫ്‌സീറലി പൊന്‍മള, പി സഹദ് ചാപ്പനങ്ങാടി സംസാരിച്ചു.
Next Story

RELATED STORIES

Share it