പ്ലസ്‌വണ്‍: അനധികൃത ഫീസ് പിരിവ് തടയാന്‍ സ്‌ക്വാഡുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്കുള്ള പ്ലസ്‌വണ്‍ പ്രവേശന സമയത്ത് സ്‌കൂള്‍ അധികാരികള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഫീസും അനധികൃത ഫണ്ട് പിരിവും നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന/ജില്ലാ തലത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് മിന്നല്‍ പരിശോധന ആരംഭിച്ചു. ഹയര്‍ സെക്കന്‍ഡറി പ്രവേശന സമയത്ത് അലോട്ട്‌മെന്റ് ലെറ്ററില്‍ സൂചിപ്പിച്ചിട്ടുള്ള ഫീസ് അല്ലാതെ മറ്റൊരു തരത്തിലും സ്‌കൂളില്‍ ഫീസോ/ഫണ്ടോ രക്ഷകര്‍ത്താക്കള്‍ നല്‍കേണ്ടതില്ലെന്നും ഇക്കാര്യത്തില്‍ അനധികൃത പിരിവ് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ 0471-2323198 എന്ന നമ്പരിലോ രരേലഹഹറവലെ@ഴാമശഹ.രീാ എന്ന മെയില്‍ ഐഡിയിലോ അറിയിക്കേണ്ടതാണെന്നും ഡയറക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it