Flash News

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്
X
Plus-two

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്നു പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്നിന് സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറിലായിരിക്കും ഫലപ്രഖ്യാപനം. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ചീഫ് സെക്രട്ടറിയാവും ഫലം പ്രഖ്യാപിക്കുക.  ഇത്തവണ പ്ലസ്ടുവിനും വിഎച്ച്എസ്ഇക്കും മോഡറേഷന്‍ നല്‍കാനാണു തീരുമാനം. കര്‍ക്കശമായ മൂല്യനിര്‍ണയമായിരുന്നതിനാല്‍ വിജയശതമാനം തീരെ കുറയാതിരിക്കാനാണിത്. ഇത്തവണ ഫലം കുറയുമെന്നാണു സൂചന. 4.67 ലക്ഷം കുട്ടികളാണ് പ്ലസ്ടു പരീക്ഷയെഴുതിയത്. 66 കേന്ദ്രങ്ങളിലായിരുന്നു മൂല്യനിര്‍ണയം. പ്ലസ്‌വണ്‍ പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായെങ്കിലും ഫലം പിന്നീടാവും പ്രസിദ്ധീകരിക്കുക. പരീക്ഷാഫലം നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്ലിക്കേഷനില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. ഈ ആപ്പിലൂടെ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന നിമിഷം മുതല്‍ ഫലം ലഭ്യമാവും. ആന്‍ഡ്രോയിഡ് വേര്‍ഷനിലുളള എല്ലാ സ്മാര്‍ട്ട് ഫോണിലും പ്ലേസ്റ്റോറില്‍നിന്നും  ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ കൂടാതെ തന്നെ വിഎച്ച്എസ്ഇ പരീക്ഷയെഴുതിയ മുഴുവന്‍ പേര്‍ക്കും എസ്എംഎസ് മുഖേന വിശദമായ പരീക്ഷാഫലം തല്‍സമയം അറിയിക്കുന്നുവെന്നതാണ് ഇത്തവണത്തെ സവിശേഷത.   http://keralaresults.nic.in/, prd.kerala.gov.inkerala.gov.in എന്നീ വെബ്‌സൈറ്റുകളിലും ഫലമറിയാം.
Next Story

RELATED STORIES

Share it