പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി

ചേര്‍ത്തല: പ്ലസ്ടു പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി നല്‍കി. ചേര്‍ത്തല തെക്ക് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഓപണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ പരീക്ഷയ്‌ക്കെത്തിയ വയലാര്‍ സ്വദേശിനി വിഷ്ണുപ്രിയക്കാണ് ചോദ്യപേപ്പര്‍ മാറി നല്‍കിയത്.
പ്രതിഷേധിച്ചപ്പോള്‍ കൂട്ടുകാരിയുടെ ചോദ്യപേപ്പര്‍ ഉപയോഗിച്ച് ഉച്ചയ്ക്കുശേഷം വീണ്ടും വിഷ്ണുപ്രിയക്കു മാത്രമായി പരീക്ഷ നടത്തി. ഇതുസംബന്ധിച്ച് ഇന്ന് അധികൃതര്‍ക്കു പരാതി നല്‍കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
പ്ലസ്ടു അക്കൗണ്ടന്‍സി പരീക്ഷയ്ക്കാണ് ചോദ്യപേപ്പര്‍ മാറിയത്. പഴയ സ്‌കീമില്‍ പരീക്ഷയ്‌ക്കെത്തിയ വിഷ്ണുപ്രിയക്കു പുതിയ സ്‌കീമിലുള്ള ചോദ്യപേപ്പറാണ് ലഭിച്ചത്. സിലബസില്‍ മാറ്റമില്ലാത്തതിനാല്‍ വിഷ്ണുപ്രിയ പരീക്ഷ പൂര്‍ണമായി എഴുതി.
ഉച്ചയ്ക്ക് പുറത്തിറങ്ങി കൂട്ടുകാരികളുടെ ചോദ്യപേപ്പര്‍ കണ്ടതോടെയാണ് മാറിയതറിഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് ഉച്ചയ്ക്ക്‌ശേഷം പരീക്ഷയെഴുതിപ്പിച്ച് പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചത്. എന്നാല്‍ 2.45 മിനിട്ടുള്ള പരീക്ഷയ്ക്ക് ഉച്ചക്കുശേഷം ലഭിച്ചത് രണ്ടു മണിക്കൂര്‍ മാത്രമാണ്. 1.15 മുതല്‍ 3.15വരെയായിരുന്നു അനുവദിച്ചത്. അതിനാല്‍ മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാനായില്ല.
രണ്ടുസ്‌കീമിലുമുള്ള ഓപണ്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളിലുണ്ടായിരുന്നു. അതാണ് ചോദ്യപേപ്പര്‍ ഒരു വിദ്യാര്‍ഥിനിക്കു മാറിനല്‍കാന്‍ ഇടയാക്കിയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it