പ്രൈമറി ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ഗസറ്റഡ് പദവി വേണം: ജിഎസ്ടിയു

കോഴിക്കോട്: പ്രൈമറി ഹെഡ്മാസ്റ്റര്‍മാര്‍ക്കും പതിനഞ്ചു വര്‍ഷം കഴിഞ്ഞ എച്ച്എസ്എമാര്‍ക്കും ഗസറ്റഡ് പദവി നല്‍കണമെന്ന് ജിഎസ്ടിയു രജത ജൂബിലി സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് യുഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച അനിവാര്യമാണെന്നും സിപിഎമ്മിന്റെ സാംസ്‌കാരിക ജീര്‍ണതയ്‌ക്കെതിരേ പ്രതികരിക്കാന്‍ അധ്യാപക സമൂഹം തയ്യാറാവണമെന്നും രജത ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് എം കെ രാഘവന്‍ എംപി പറഞ്ഞു.

ടൗണ്‍ഹാളില്‍ സംസ്ഥാന പ്രസിഡന്റ് ടി എസ് സലീം അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആദം മുല്‍സി, എ കെ അബ്ദുല്‍സമദ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി ഉഷാദേവി, ജിഎസ്ടിയു നേതാക്കളായ ആര്‍ പ്രസന്നകുമാരി, നിസാം ചിതറ, എം സലാഹുദ്ദീന്‍, ടി കെ എവുജിന്‍ സംസാരിച്ചു. വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it