പ്രേംനസീര്‍ പുരസ്‌കാരം മഞ്ജു വാര്യര്‍ക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്രേംനസീര്‍ പുരസ്‌കാരം നടി മഞ്ജു വാര്യര്‍ക്ക്. 50,001 രൂപയും ആര്‍ട്ടിസ്റ്റ് ബി ഡി ദത്തന്‍ രൂപകല്‍പന ചെയ്ത ഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ്പുരസ്‌കാരം.
ചിറയിന്‍കീഴ് ഗ്രാമപ്പഞ്ചായത്താണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മാര്‍ച്ച് 22ന് വൈകീട്ട് ആറിന് ശാര്‍ക്കര മൈതാനിയില്‍ സംഘടിപ്പിച്ചിട്ടുള്ള പ്രേംനസീര്‍ സ്മൃതി സായാഹ്‌നം ചടങ്ങില്‍ ഈ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രേംനസീര്‍ അനുസ്മരണ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ സുഭാഷും ജനറല്‍ കണ്‍വീനര്‍ എസ് വി അനിലാലും അറിയിച്ചു.
ഭരത് ഗോപി, ബാലചന്ദ്ര മേനോന്‍, യേശുദാസ്, ജയറാം, തിലകന്‍, ജി കെ പിള്ള, സലിംകുമാര്‍, മമ്മൂട്ടി, ശോഭന, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ക്കാണ് പ്രേംനസീര്‍ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it