Flash News

പ്രൊവിഡന്‍സ് കോളജ് പ്രിന്‍സിപ്പല്‍ മാപ്പുപറയണം: വിമന്‍സ് ഫ്രണ്ട്

പ്രൊവിഡന്‍സ് കോളജ് പ്രിന്‍സിപ്പല്‍ മാപ്പുപറയണം: വിമന്‍സ് ഫ്രണ്ട്
X
providence college clt



[related]

കോഴിക്കോട്: പ്രൊവിഡന്‍സ് കോളജില്‍ പര്‍ദ്ദ ധരിച്ചെത്തിയ പെണ്‍കുട്ടിയെ അപമാനിച്ച കോളജ് പ്രിന്‍സിപ്പലിന്റെ നടപടിയെ കോഴിക്കോട് ചേര്‍ന്ന നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ കമ്മിറ്റി യോഗം ശക്തമായി അപലപിച്ചു. ഇന്ത്യാ രാജ്യത്തിലെ ഏതൊരു സംസ്ഥാനത്തേക്കാളും വിദ്യാഭ്യാസം കൊണ്ടും സംസ്‌കാരം കൊണ്ടും ഉന്നതിയില്‍ നില്‍ക്കുന്ന കേരളത്തിലെ ഒരു വനിതാ കോളജിലെ പ്രിന്‍സിപ്പലിന്റെ നാവുകളില്‍ നിന്നു വന്ന ഇത്രയും മോശമായ വാക്കുകള്‍ കേരള സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും നാണക്കേടുണ്ടാക്കുന്ന തരത്തിലായിപ്പോയെന്ന് ജില്ലാ പ്രസിഡന്റ് റജീന അഭിപ്രായപ്പെട്ടു.
അവരുടെ വാക്കുകള്‍ പര്‍ദ്ദയോടുള്ള വെറുപ്പ് മാത്രമല്ല, മറിച്ച് മുസ്‌ലിം സമൂഹത്തോടും ഇസ്‌ലാമിനോടുമുള്ള കടുത്ത അസഹിഷ്ണുതയാണ് എന്നത് വ്യക്തമാണ്. ആര്‍എസ്എസ്സിന്റെ അജണ്ട നടപ്പിലാക്കാന്‍ നിയോഗിക്കപ്പെട്ട ഏജന്റാണോ പ്രിന്‍സിപ്പലെന്നു സംശയിക്കേണ്ടിയിരിക്കുന്നു.18 വയസ്സായില്ലെ, കെട്ടിച്ചയച്ചൂടെ എന്നതിന് ഒരുപാട് അര്‍ഥ തലങ്ങളുണ്ട്. എന്തിന് മുസ്‌ലിം പെണ്‍കുട്ടികളെ പഠിക്കാനയക്കുന്നു. ഇതു ഞങ്ങളുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ടി ഉണ്ടാക്കിയ സ്ഥാപനമല്ലേ. വെറുതെ ശല്യപ്പെടുത്തണോ തുടങ്ങിയ ചോദ്യങ്ങള്‍ പലതും വ്യക്തമാക്കുന്നു. ശരീരത്തിന്റെ ഭാഗങ്ങള്‍ മറയ്ക്കുന്നത് സംസ്‌കാരമില്ലാത്തവരുടെ അടയാളമായിട്ടാണോ മനസ്സിലാക്കേണ്ടത്. കേരള സമൂഹത്തെ മൊത്തം അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം പിന്‍വലിച്ച് പ്രിന്‍സിപ്പല്‍ മാപ്പ് പറയണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം, ശക്തമായ പ്രതിഷേധ പരിപാടികളുമായി നാഷനല്‍ വിമന്‍സ് ഫ്രണ്ട് മുന്നോട്ടുവരുമെന്ന് മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ റജീന, മിസ്‌രിയ, ജമീല ടീച്ചര്‍, ലസിത ടീച്ചര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it