പ്രീമിയര്‍ ലീഗ്: വീണ്ടും ആറു ഗോള്‍ ക്ലാസിക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളി ല്‍ തുടര്‍ച്ചയായ രണ്ടാംദിനവും ആറു ഗോളുക ള്‍ പിറന്ന ക്ലാസിക് പോരാട്ടം അരങ്ങേറി. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ആഴ്‌സനലും കരുത്തരായ ലിവര്‍പൂളും തമ്മിലുള്ള മല്‍സരമാണ് 3-3നു കലാശിച്ചത്. ചൊവ്വാഴ്ച രാത്രി മാഞ്ചസ്റ്റര്‍ യുനൈറ്റഡും ന്യൂകാസില്‍ യുനൈറ്റഡും തമ്മിലുള്ള മല്‍സരവും 3-3നു പിരിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം നടന്ന മറ്റു മല്‍സരങ്ങളില്‍ ജേതാക്കളായ ചെല്‍സി, മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി എന്നിവര്‍ സമനില കൊണ്ടു തൃപ്തിപ്പെട്ടപ്പോള്‍ ലീഗിലെ കറുത്ത കുതിരകളായ ലെസ്റ്റര്‍ സിറ്റി ജയത്തോടെ മുന്നേറ്റം നടത്തി.
മാഞ്ചസ്റ്റര്‍ സിറ്റിയെ എവര്‍ട്ടനാണ് ഗോള്‍രഹിതമായി കുരുക്കിയതെങ്കില്‍ ചെല്‍സി വെസ്റ്റ്‌ബ്രോമുമായി 2-2നു സമനില സമ്മതിക്കുകയായിരുന്നു. ലെസ്റ്റ ര്‍ 1-0ന് ടോട്ടനം ഹോസ്ട്പറിനെ മുട്ടുകുത്തിച്ചു. മറ്റു മല്‍സരങ്ങളില്‍ സണ്ടര്‍ലാന്‍ഡ് 4-2ന് സ്വാന്‍സിയെയും സതാംപ്റ്റന്‍ 2-0ന് വാട്‌ഫോര്‍ഡിനെയും സ്‌റ്റോക്ക് സിറ്റി 3-1ന് നോര്‍വിച്ചിനെയും പരാജയപ്പെടുത്തി.
ഫിര്‍മിനോയും ജിറൂഡും
കൈയടിവാങ്ങി
ആഴ്‌സനല്‍-ലിവര്‍പൂള്‍ പോരാട്ടത്തില്‍ ശ്രദ്ധേയമായത് രണ്ടു സ്‌ട്രൈക്കര്‍മാരുടെ പ്രകടനമായിരുന്നു. ആഴ്‌സനലിനായി ഫ്രഞ്ച് താരം ഒലിവര്‍ ജിറൂഡും ലിവര്‍പൂളിനായി ബ്രസീലിയന്‍ താരം റോബര്‍ട്ടോ ഫിര്‍മിനോയുമാണ് ഇ രട്ടഗോളോടെ തങ്ങളുടെ ടീമിന്റെ ഹീറോയായ ത്. എങ്കിലും ഇരുതാരങ്ങള്‍ക്കും സ്വന്തം ടീമിനെ വിജയത്തിലേക്കു നയിക്കാന്‍ സാധിച്ചില്ല.
ലിവര്‍പൂളിന്റെ മൈതാനമായ ആന്‍ഫീല്‍ഡില്‍ നടന്ന കളിയില്‍ 90ാം മിനിറ്റ് വരെ ആഴ്‌സനല്‍ 3-2ന്റെ ജയമുറപ്പിച്ചതായിരുന്നു. എന്നാല്‍ ഇഞ്ചുറിടൈമില്‍ ആന്‍ഫീല്‍ഡിലെ ലിവര്‍പൂള്‍ ആരാധകരെ ആവേശത്തിലാക്കി ജോ അലെന്റെ സമനില ഗോള്‍ പിറന്നു.
10ാം മിനിറ്റില്‍ ഫിര്‍മിനോയിലൂടെ ലിവര്‍പൂളാണ് ആദ്യം അക്കൗണ്ട് തുറന്നത്. എന്നാല്‍ ഇതിന് നാലു മിനിറ്റിന്റെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. 14ാം മിനിറ്റില്‍ ആരണ്‍ റെംസി ആഴ്‌സനലിനെ ഒപ്പമെത്തിച്ചു. 19ാം മിനിറ്റില്‍ ഫിര്‍മിനോയുടെ ഗോ ള്‍ ലിവര്‍പൂളിന് വീണ്ടും ലീഡ് നേടിക്കൊടുത്തു. 25ാം മിനിറ്റില്‍ ജിറൂഡ് ആഴ്‌സനലിന്റെ സമനില ഗോള്‍ നേടി. 55ാം മിനിറ്റില്‍ ജിറൂഡ് വീ ണ്ടും ലക്ഷ്യംകണ്ടതോടെ മല്‍സരത്തില്‍ ആദ്യമായി ആഴ്‌സനല്‍ ലീഡ് ചെയ്തു (3-2).
ഈ സമനിലയോടെ ലീഗില്‍ ഒന്നാംസ്ഥാനം ഭദ്രമാക്കാനുള്ള അവസരമാണ് ആഴ്‌സനല്‍ നഷ്ടപ്പെടുത്തിയത്. മറ്റൊരു കളിയി ല്‍ ടോട്ടനത്തെ ഞെട്ടിച്ച ലെസ്റ്റര്‍ പോയിന്റ് നിലയില്‍ ആഴ്‌സനലിന് ഒപ്പമെത്തി. 21 റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ 43 പോയി ന്റാണ് ഇരുടീമിനുമുള്ളത്. മികച്ച ഗോള്‍ശരാശരിയാണ് ആഴ്‌സനലിനെ തലപ്പത്തെത്തിച്ചത്.
സീസണില്‍ എവേ മല്‍സരങ്ങളിലെ ആഴ്‌സനലിന്റെ പ്രകടനം ഒരിക്കല്‍ക്കൂടി കോച്ച് ആഴ്‌സന്‍ വെങര്‍ക്ക് തലവേദനയുണ്ടാക്കും. ലീഗില്‍ അവസാനമായി കളിച്ച അഞ്ച് എവേ മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ ആഴ്‌സനലിനു ജയിക്കാനായിട്ടുള്ളൂ.
ജയം കൈവിട്ട് ചാംപ്യന്‍മാര്‍
നിലവിലെ ജേതാക്കളായ ചെല്‍സിക്ക് സീസണിലെ ആറാം സമനിലക്കുരുക്ക്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ജയിച്ചതിന്റെ ആവേശത്തിലിറങ്ങിയ ബ്ലൂസിനെ വെസ്റ്റ്‌ബ്രോം 2-2നു കുരുക്കുകയായിരുന്നു.
ഹോംഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഓരോ തവണയും ലീഡ് ചെയ്ത ശേഷമാണ് ചെല്‍സി സമനിലയിലേക്കു വീണത്. 20ാം മിനിറ്റില്‍ സെസാര്‍ അസ്പിലിക്യൂട്ട ചെല്‍സിക്കു ലീഡ് സമ്മാനിച്ചെങ്കിലും 33ാം മിനിറ്റില്‍ ക്രെയ്ഗ് ഗാര്‍ഡ്‌നര്‍ വെസ്റ്റ്‌ബ്രോമിനു സമനില നേടിക്കൊടുത്തു. 74ാം മിനിറ്റില്‍ ഗരെത് മക്യുലെയുടെ സെല്‍ഫ് ഗോളില്‍ ചെല്‍സി ലീഡ് തിരിച്ചുപിടിച്ചു. എന്നാല്‍ ഫൈനല്‍ വിസിലിന് നാലു മിനിറ്റ് മുമ്പ് ജെയിംസ് മക്ലീന്‍ വെസ്റ്റ്‌ബ്രോമിന്റെ സമനില ഗോള്‍ പിടിച്ചുവാങ്ങി.
അതേസമയം, ടോട്ടനത്തിനെതിരേ 83ാം മിനിറ്റില്‍ റോബര്‍ട്ട് ഹൂത്തിന്റെ വകയായിരുന്നു ലെസ്റ്ററിന്റെ വിജയഗോള്‍. സ്വാന്‍സിയെ 4-2നു തകര്‍ത്ത കളിയില്‍ ജെര്‍മെയ്ന്‍ ഡെഫോ സണ്ടര്‍ലാന്‍ഡിനായി ഹാട്രിക്കോടെ മിന്നി.
Next Story

RELATED STORIES

Share it