പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്ററിനു ജയം; നാപ്പോളി, സെവിയ്യ തോറ്റു

ലണ്ടന്‍/റോം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാം പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജയം നേടിയപ്പോള്‍ ഇറ്റാലിയന്‍ ലീഗില്‍ വമ്പന്‍മാരായ നാപ്പോളി, ഇന്റര്‍മിലാന്‍ എന്നിവര്‍ തോല്‍വിയേറ്റുവാങ്ങി. സ്പാനിഷ് ലീഗില്‍ യൂറോപ ലീഗ് ജേതാക്കളായ സെവിയ്യക്കും അടിതെറ്റി.
ഹോംഗ്രൗണ്ടില്‍ കരുത്തരായ എവര്‍ട്ടനെയാണ് മാഞ്ചസ്റ്റര്‍ 1-0നു മറികടന്നത്. ആന്റണി മര്‍ഷ്യാലിന്റെ വകയായിരുന്നു വി ജയഗോള്‍. ജയത്തോടെ മാഞ്ചസ്റ്റര്‍ ലീഗില്‍ അഞ്ചാംസ്ഥാനത്തേക്കു കയറി.
നാപ്പോളിയെ ഉഡിനെസ് 1-3 നു തുരത്തിയപ്പോള്‍ മുന്‍ ജേതാക്കളായ ഇന്റര്‍മിലാനെ ടൊറിനോ 1-2നു ഞെട്ടിക്കുകയായിരുന്നു. എഎസ് റോമ 4-1നു ലാസിയോയെ തകര്‍ത്തു.
റയല്‍ സോസിഡാഡാണ് സെവിയ്യയെ 1-2നു വീഴ്ത്തിയത്. മറ്റൊരു കളിയില്‍ വിയ്യാറയല്‍ 2-1ന് ഐബറിനെ പരാജയപ്പെടുത്തി. അത്‌ലറ്റിക് ബില്‍ബാവോ- ഗ്രനാഡ മല്‍സരം 1-1നു അവസാനിച്ചു.
Next Story

RELATED STORIES

Share it