kozhikode local

പ്രീപ്രൈമറി അധ്യാപികമാര്‍ പുതുതലമുറയെ വാര്‍ത്തെടുക്കുന്നവര്‍: കല്‍പ്പറ്റ നാരായണന്‍

കോഴിക്കോട്: പ്രീപ്രൈമറി അധ്യാപികമാര്‍ പുതുതലമുറയെ വാര്‍ത്തെടുക്കുന്ന മഹത്തായ ജോലിയാണ് നിര്‍വഹിക്കുന്നതെന്നും എന്നാല്‍ ഈ വസ്തുത ഭരണാധികാരികള്‍ മനസ്സിലാക്കാത്തതാണ് തുച്ഛമായ വേതനത്തിന് ഇവര്‍ ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യം സൃഷ്ടിച്ചതെന്നും കല്‍പ്പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു.
എയ്ഡഡ് സ്‌കൂള്‍ പ്രീപ്രൈമറി അധ്യാപകരുടേയും ആയമാരുടേയും കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സര്‍വീസിനു തുല്യമായ ശമ്പളവും മറ്റാനുകൂല്യങ്ങളും അനുവദിക്കുക, പ്രീപ്രൈമറിയെ എയ്ഡഡ് സ്‌കൂളുകളുടെ ഭാഗമായി അംഗീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്.കെ പി സുബൈദ അധ്യക്ഷത വഹിച്ചു. മിനി കെ ഫിലിപ്പ്, എം റഷീന, വി വിജയഷോമ, അനൂപ് ഏരിമറ്റം, പി എം ശ്രീകുമാര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ പി സുബൈദ(പ്രസി), പി വനജ(സെക്ര), എം റഷീന, എം പി പ്രസിദ്ധ(വൈസ് പ്രസിഡന്റുമാര്‍), സി സീന, ബബിജ (ജോ. സെക്രട്ടറിമാര്‍).
Next Story

RELATED STORIES

Share it