wayanad local

പ്രിയദര്‍ശിനി എസ്റ്റേറ്റിന് 2.30 കോടി

മാനന്തവാടി: പട്ടികവര്‍ഗക്കാരുടെ പുനരധിവാസ കേന്ദ്രമായ പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി തേയില എസ്റ്റേറ്റിന് പട്ടികവര്‍ഗ വികസന വകുപ്പില്‍നിന്ന് 2.30 കോടി രൂപ അനുവദിച്ചതായി മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു. ചായത്തോട്ടം വികസിപ്പിക്കുന്നതിന് 75 ലക്ഷം രൂപയും വീടുകളുടെ നിര്‍മാണത്തിനായി 155 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. പ്രിയദര്‍ശിനി ടീ എസ്റ്റേറ്റിന് ഇതുവരെ ആറു കോടി രൂപയുടെ സാമ്പത്തിക സഹായം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കുരുമുളക് വച്ചുപിടിപ്പിക്കാന്‍ മൂന്ന്, ഫെന്‍സിങ് നിര്‍മാണത്തിന് ആറ്, ഹെല്‍ത്ത് സെന്റര്‍ നിര്‍മാണത്തിന് അഞ്ച്, ഓഫിസ് കംപ്യൂട്ടര്‍വല്‍ക്കരണത്തിന് നാലു ലക്ഷം രൂപ 2012ല്‍ നല്‍കിയിരുന്നു. അടച്ചിട്ട ഫാക്ടറി തുറക്കുന്നതിന് 2012 ആഗസ്തില്‍ 1.14 കോടിയും അനുവദിച്ചു. ഓഫിസ് കെട്ടിട നിര്‍മാണത്തിന് 13 ലക്ഷം രൂപയും പ്ലാന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 12 ലക്ഷം രൂപയും 2013ല്‍ നല്‍കി. ഫാക്ടറി തുറന്നു പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ 90 ലക്ഷത്തിന്റെ സാമ്പത്തിക സഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കി. 2015ല്‍ ഫാക്ടറിയുടെ പ്രവര്‍ത്തന മൂലധനമായി 1.31 കോടി രൂപയും പാക്കിങ് മെഷീന്‍ വാങ്ങുന്നതിനായി 6 ലക്ഷം രൂപയും അനുവദിച്ചു.
2.30 കോടി രൂപയുടെ സാമ്പത്തിക സഹായം കൂടി ലഭിക്കുന്നതോടെ പ്രിയദര്‍ശിനി ടീ എസ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും. സബ് കലക്ടര്‍ ശീറാം സാംബശിവ റാവുവിന്റെ നേതൃത്വത്തില്‍ ഇവിടെ തൊഴിലാളികളുടെ ക്ഷേമത്തിനും എസ്‌റ്റേറ്റിന്റെ വികസനത്തിനുമായി വിവിധ പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ട്. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ഫാം ടൂറിസവും പ്രിയദര്‍ശിനിയില്‍ നടന്നുവരുന്നു.
Next Story

RELATED STORIES

Share it