Flash News

പ്രാര്‍ത്ഥന മദ്യപാനത്തില്‍ നിന്ന് രക്ഷിക്കുമെന്ന് പഠനം

പ്രാര്‍ത്ഥന മദ്യപാനത്തില്‍ നിന്ന് രക്ഷിക്കുമെന്ന് പഠനം
X
alcoholics anonymous

[related]അമിതമായ മദ്യപാനത്തില്‍ നിന്ന് മോചനം നേടാന്‍ പ്രാര്‍ത്ഥനകൊണ്ട് സാധിക്കുമെന്ന് പുതിയ പഠനം. ദീര്‍ഘ കാല മദ്യപാനികളായ ആളുകളുടെ ഇടയില്‍ നടത്തിയ പഠനത്തിന് ശേഷം ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പ്രാര്‍ത്ഥനയിലൂടെ മദ്യാസക്തി കുറക്കാമെന്ന് കണ്ടെത്തിയിരിക്കുന്നത്.
പ്രാര്‍ത്ഥനയിലെ ശ്രദ്ധയും വികാരവും തലച്ചോറിന്റൈ ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.
ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലെ ആല്‍ക്കഹോളിസം ആന്റ് ഡ്രഗ് അബ്യൂസ് ഡിവിഷന്‍ ഡയറക്ടര്‍ മാര്‍ക് കലന്ദറുടെ നേതൃത്വലുള്ള സംഘമാണ് പഠനം നടത്തിയത്. ദീര്‍ഘ കാല മദ്യപാന്‍മാരെ അപേക്ഷിച്ച് കുറഞ്ഞ കാലമായി മദ്യപാനം ആരംഭിച്ചവരില്‍ പ്രാര്‍ത്ഥന മൂലം കുടി നിര്‍ത്താന്‍ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it