പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്നു പേര് അറസ്റ്റില്‍
BY Sumeera SMR7 Dec 2015 4:03 AM GMT
Sumeera SMR7 Dec 2015 4:03 AM GMT
കുമളി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മാതാവ് ഉള്‍പ്പെടെ മൂന്നു പേര് അറസ്റ്റില്‍. ഒരാള്‍ ഒളിവില്‍. ചക്കുപള്ളം സ്വദേശിനിയായ പതിനാറുകാരിയാണ് പീഡനത്തിനിരയായത്. വണ്ടന്മേടിന് സമീപത്ത് സുല്ത്താന്കടയില് ഏലത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന അണക്കര വടക്കേമുളങ്ങനാല് ഷാര്‍ബി ജോസ് (47), അഞ്ചാംമൈല്‍ കാശാംതൊട്ടിയില് ജോബി (26), പെണ്‍കുട്ടിയുടെ മാതാവ് എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെപ്പറ്റി പോലിസ് പറയുന്നത് ഇങ്ങനെ. കേസിലെ പ്രതിയായ ഷാര്ബിയുടെ പക്കല്‍നിന്നും പണം വാങ്ങാനായി മാതാവ് പറഞ്ഞുവിട്ടതിനെ തുടര്‍ന്ന് ഷാര്ബിയുടെ വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ജോബിയും കുട്ടിയെ പീഡിപ്പിച്ചു. പീഡനവിവരം കുട്ടി മാതാവിനോട് പറഞ്ഞുവെങ്കിലും അവര്‍ മൂടിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സണ്‍ഡേ സ്കൂളിലെത്തിയ പെണ്‍കുട്ടി മൂകയായി ഇരിക്കുന്നത് കണ്ട് അധ്യാപകര്‍ വിവരം അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തായത്. അധ്യാപകര്‍ ഇക്കാര്യം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. കട്ടപ്പന വനിതാ സെല്‍ എസ്ഐ ജയശ്രീ പെണ്‍കുട്ടിയില്‍ നിന്നു മൊഴിയെടുത്തു.
സംഭവം അറിഞ്ഞിട്ടും മൂടിവച്ചതിനാണ് മാതാവിനെതിരേ കേസെടുത്തത്. കുമളി സിഐ എസ് അഷദിന്റെ നേതൃത്വത്തിലാണ് മാതാവ് ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തത്. ഒളിവില്‍ പോയ യുവാവിനെ പോലിസ് തിരയുന്നു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT