ernakulam local

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. പിറവം പാഴൂര്‍ സ്വദേശി സനീഷ്(32)ആണ് പിടിയിലായത്. സനീഷിന്റെ ഭാര്യയ്ക്ക് ആദ്യ ഭര്‍ത്താവിലുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഭാര്യ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പിറവം മാമല കവല ഭാഗത്തുവച്ച് ഇന്നലെ രാവിലെയാണ് പോലിസ് സനീഷിനെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പിറവം പോലിസ് ഇന്‍സ്‌പെക്ടര്‍ ജിനദേവന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. എസ്‌ഐമാരായ ബ്രിജുകുമാര്‍, വിജയന്‍, എ എസ് ഐ പീറ്റര്‍, സീനിയര്‍ സിപിഒമാരായ സുരേഷ്, ജിനു, ബിനോയി ചെറിയാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it