ernakulam local

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: പ്രതികള്‍ അറസ്റ്റില്‍

പറവൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മാതാവിന്റെ അറിവോടെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍.
ചേന്ദമംഗലം കിഴക്കുംപുറം ആണത്ത്പറമ്പില്‍ ജിബി(29)യെയും കാമുകി സരിത(36)യേയുമാണ് അറസ്റ്റു ചെയ്തത്. വിവാഹിതനും മൂന്നുകുട്ടികളുടെ പിതാവുമായ പ്രതി ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് കുടുംബിനിയായ സരിതയുമായി സ്‌നേഹത്തിലായി. ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ സരിതയേയും പ്രായപൂര്‍ത്തിയാവാത്ത മകളെയും പ്രതിയുടെ ചെലവില്‍ താമസിച്ചുവരുമ്പോള്‍, സരിതയുടെ അറിവോടെ മകളെ ലൈംഗീകപീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയത്.
സിഐ സി പ്രേമാനന്ദകൃഷ്ണന്‍, എസ്‌ഐ ടി വി ഷിബു, എഎസ് ഐ പി ടി ജോയ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ഷാഹിര്‍, ബിജു, ലോഹിതാക്ഷന്‍, ഡബ്യുസിപിഒ മോളി ആന്റണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it