പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിച്ച മധ്യവയസ്കന് അറസ്റ്റില്‍
BY Sumeera SMR5 April 2016 5:25 AM GMT
Sumeera SMR5 April 2016 5:25 AM GMT
പുത്തനത്താണി: പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിച്ച മധ്യവയസ്കന് അറസ്റ്റിലായി. വയനാട് അമ്പലവഴല് സ്വദേശി മഞ്ഞാലംങ്കോട് മുഹമ്മദ് (52) നെയാണ് വളാഞ്ചേരി സിഐ കെ ജി സുരേഷും സംഘവും അറസ്റ്റു ചെയ്തത്. പുത്തനത്താണിയിലെ ഒരു ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന നിര്‍ധന കുടുംബത്തിലെ 10ഉം 6ഉം വയസ്സുള്ള സഹോദരിമാരാണ് പീഡനത്തിനിരയായത്.
ഒരു വര്‍ഷത്തോളമായി പുത്തനത്താണിയിലെ ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്ന പ്രതിയുടെ റൂമിന്റെ അടുത്തായിരുന്നു പെണ്‍കുട്ടികളുടെ കുടുംബം താമസിച്ചിരുന്നത്. മലപ്പുറം ചൈല്‍ഡ്ലൈനിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ കൗണ്‍സിലിങിലാണ് പീഡന വിവരം പുറത്തായത്. തുടര്‍ന്ന് സിഐയും സംഘവും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രണ്ട് മാസത്തോളമായി പ്രതി പല തവണ പെണ്‍കുട്ടികളെ പീഡിപ്പിച്ച് വരുകയായിരുന്നു. മാതാവിന്റെ പരാതിയില്‍ പ്രതിക്കെതിരേ രണ്ട് കേസ്സുകളാണെടുത്തിരിക്കുന്നത്. കോട്ടയം കടുത്തിരുത്തി കുറ്റിച്ചിറയില്‍ തോമസ് എന്ന അപ്പച്ചനായിരുന്ന പ്രതി മതം മാറിയാണ് മുഹമ്മദായത്. പ്രതിക്കെതിരേ സമാനകേസുകള്‍ മറ്റും സ്റ്റേഷനുകളിലുണ്ടോയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പെണ്‍കുട്ടികളെ നിര്‍ഭയ കേന്ദ്രത്തിലേക്ക് മാറ്റി. സിഐയെ കൂടാതെ കല്‍പ്പകഞ്ചേരി എസ്ഐ വിശ്വനാഥന് കാരയില്‍, സിപിഒമാരായ ഷറഫുദ്ദീന്, ഇഖ്ബാല്‍, അബ്ദുല്‍ അസീസ്, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് തിരൂര്‍ കോടതിയില്‍ ഹാജരാക്കും.

Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT