Idukki local

പ്രായപൂര്‍ത്തിയാവാത്ത മക്കളെ ലൈംഗികമായി ഉപദ്രവിച്ച ആള്‍ അറസ്റ്റില്‍

ഇടുക്കി : പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ ലൈംഗികമായി ഉപദ്രവിക്കുകയും ഒരാളെ ഗര്‍ഭിണിയാക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍. തങ്കമണി സ്വദേശിയായ ബിനോയി (41)യാണ് പിടിയിലായത്. മൂത്ത പെണ്‍കുട്ടിക്ക് അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതയില്‍ സംശയം തോന്നിയ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങ്ങിന് വിധേയയാക്കിയതോടെയാണ് വിവരം പുറത്തറിയുന്നത്.അച്ഛനോടുള്ള അടുപ്പം മൂലം പെണ്‍കുട്ടി മൊഴിമാറ്റിപ്പറഞ്ഞെങ്കിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഇടപെടലിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങിലാണ് യഥാര്‍ഥ പ്രതിയാരാണെന്ന് വ്യക്തമാക്കിയത്. പെണ്‍കുട്ടി രണ്ടു തവണ മൊഴി മാറ്റിപ്പറഞ്ഞത് പോലിസിനെയും വലച്ചു.
സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത്: ഭാര്യയും രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും അടങ്ങുന്നതാണ് പ്രതിയുടെ കുടുംബം. മീന്‍ കച്ചവടക്കാരനായ ഇയാളോട് പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സ്‌നേഹമുണ്ടായിരുന്നു. ഇതു മുതലെടുത്താണ് രണ്ട് പെണ്‍കുട്ടികളെയും പ്രതി ലൈംഗികമായി ഉപദ്രവിച്ചത്. ആറുമാസം മുമ്പാണ് 14 വയസ് പിന്നിട്ട മൂത്ത പെ ണ്‍കുട്ടി ആദ്യമായി പീഡനത്തിന് ഇരയാകുന്നത്. മറ്റാരും വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു ഉപദ്രവം. ഇതിനുശേഷം നിരവധി തവണ പീഡനം ആവര്‍ത്തിച്ചതോടെ പെണ്‍കുട്ടി ഗര്‍ഭിണിയായി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ പെണ്‍കുട്ടിയേയും കൂട്ടി ഇയാളാണ് ആശുപത്രിയില്‍ പോയത്.മദ്യപാനിയായിരുന്ന ഇയാള്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞതോടെ മദ്യപാന ശീലം നിര്‍ത്തി. ഇതിനിടെ 13 വയസുകാരിയായ രണ്ടാമത്തെ പെണ്‍കുട്ടിയേയും ഇയാള്‍ ശാരീരികമായി ഉപദ്രവിച്ചു. മാതാവ് തൊഴിലുറപ്പ് ജോലിക്കും ആടിനു പുല്ല് അരിയാനും മറ്റും പോകുമ്പോഴുമായിരുന്നു പീഡനം.
സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയോട് വിവരം തിരക്കിയപ്പോള്‍ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് താടിക്കാരനായ ഒരാള്‍ സ്‌കൂള്‍ പരിസരത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടി ആദ്യം മൊഴി നല്‍കിയത്. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചശേഷം വീണ്ടും കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോള്‍ ഓട്ടോറിക്ഷ തൊഴിലാളിയാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി മാറ്റി. ഇതിനിടെ മദ്യപിച്ചുകൊണ്ട് പോലിസ് ഉദ്യോഗസ്ഥരെ സമീപിച്ച പ്രതി കുറ്റക്കാരനെ പിടികൂടാത്തതില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതിനുശേഷമാണ് പിതാവാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ മൊഴി രേഖപ്പെടുത്തിയാണ് സി ഐ ബി ഹരികുമാറിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റു ചെയ്തത്. മൂന്നുമാസം ഗര്‍ഭിണിയായ 15 വയസുകാരിയായ പെണ്‍കുട്ടിയുടെ സംരക്ഷണം ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു. ഇളയ പെണ്‍കുട്ടിയെ ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റിക്കു മുമ്പാകെ ഇന്ന് ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it