malappuram local

പ്രാദേശിക ഇടപെടലുകളുടെ കുറവ് സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുന്നു: വനിതാ കമ്മീഷന്‍

മലപ്പുറം: പ്രാദേശിക ഇടപെടലുകള്‍ കുറവായതു കൊണ്ടാണ് സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതെന്ന് വനിതാ കമ്മീഷനംഗം നൂര്‍ബിന റഷീദ്. സാമൂഹിക ഇടപെടലുകള്‍ ഇല്ലാത്തായതുകൊണ്ടാണ് ചെറിയ പ്രശ്‌നങ്ങള്‍ വരെ ഇപ്പോള്‍ കമ്മീഷന് മുമ്പാകെ എത്തുന്നത്.
കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 84 പരാതികളില്‍ 59 എണ്ണം തീര്‍പാക്കി. രണ്ടു പുതിയ പരാതികള്‍ ലഭിക്കുകയും ഒരു പരാതി ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് ജാഗ്രതാ സമിതിക്ക് കൈമാറുകയും ചെയ്തു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതികളാണ് ഇത്തവണ അദാലത്തില്‍ ലഭിച്ചതിലധികവും. അര്‍ഹതപ്പെട്ടവര്‍ക്ക് സ്വത്ത് കൈമാറാതിരിക്കുന്നതും ബന്ധങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടതുമാണ് ഇത്തരം പരാതികളുടെ വര്‍ധനവിന് കാരണമെന്ന് നൂര്‍ബിന റഷീദ് അഭിപ്രായപ്പെട്ടു.
മദ്രസയില്‍ പഠനം നിഷേധിക്കുന്നു എന്ന പരാതിയും അദാലത്തില്‍ ചര്‍ച്ച ചെയ്തു. ഡിഎന്‍എ പരിശോധിക്കണമെന്ന പരാതിയും അദാലത്തിന് ലഭിച്ചു. ജില്ലയില്‍ സ്ത്രീധന സംബന്ധമായ പരാതികളുടെയും ഗാര്‍ഹിക പീഡന പരാതികളുടെയും എണ്ണം ഗണ്യമായി കുറഞ്ഞെന്നും എന്നാല്‍ സ്വത്ത് സംബന്ധമായ പരാതികള്‍ വര്‍ധിച്ചെന്നും നൂര്‍ബിന റഷീദ് വ്യക്തമാക്കി. അഡ്വ. കെ സൗദ, ഹാറൂണ്‍ റഷീദ്, സാമൂഹിക നീതി വകുപ്പിലെ ഉദ്യാഗസ്ഥര്‍ അദാലത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it