Idukki local

പ്രാദേശിക അവധി പ്രഖ്യാപിച്ചു

തൊടുപുഴ: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവംബര്‍ രണ്ടിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് തിരഞ്ഞെടുപ്പ് ദിവസമായ നവംബര്‍ രണ്ടിനും പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നവംബര്‍ ഒന്ന്, രണ്ട് തിയ്യതികളിലും അവധിയായിരിക്കുമെന്ന് ജില്ലാകലക്ടര്‍ വി രതീശന്‍ അറിയിച്ചു.
കൂടാതെ വിവിധ ബ്ലോക്കുകളിലും മുന്‍സിപ്പാലിറ്റികളിലുമായി പ്രവര്‍ത്തിക്കുന്ന സ്‌ട്രോങ് റൂമുകള്‍, കമ്മീഷനിങ് ഹാള്‍, കൗണ്ടിങ് സ്റ്റേഷനുകള്‍, തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണകേന്ദ്രങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധിയായിരിക്കും. അടിമാലി ബ്ലോക്കിലെ അടിമാലി ഗവ. ഹൈസ്‌കൂള്‍, ദേവികുളം ബ്ലോക്കിലെ മൂന്നാര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍, നെടുങ്കം ബ്ലോക്കിലെ നെടുങ്കം സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂള്‍, ഇളംദേശം ബ്ലോക്കിലെ കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍, ഇടുക്കി ബ്ലോക്കിലെ പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കട്ടപ്പന ബ്ലോക്കിലെ കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍സെക്കന്ററി സ്‌കൂള്‍, തൊടുപുഴ ബ്ലോക്കിലെ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂള്‍.
അഴുത ബ്ലോക്കിലെ പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്ററി സ്‌കൂള്‍, തൊടുപുഴ മുന്‍സിപ്പാലിറ്റിയിലെ തൊടുപുഴ ഡയറ്റ്‌ലാബ് യു.പി സ്‌കൂള്‍, കട്ടപ്പന മുന്‍സിപ്പാലിറ്റിയിലെ കട്ടപ്പന ഓസാനാം ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ഒക്‌ടോബര്‍ 27 മുതല്‍ നവംബര്‍ ഏഴ് വരെയും അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it