പ്രസ് രജിസ്‌ട്രേഷന്‍ നിയമം ഭേദഗതി ചെയ്യുന്നു

ന്യൂഡല്‍ഹി: പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ബുക്‌സ് ആക്റ്റ് ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. മൂന്നു വര്‍ഷം തുടര്‍ച്ചയായി വാര്‍ഷിക പ്രസ്താവന സമര്‍പ്പിക്കാത്ത പ്രസാധന കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടാവും. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ഒരുലക്ഷത്തിലേറെ വരുന്ന പ്രസിദ്ധീകരണ സ്ഥാപനങ്ങളില്‍ 23,394 എണ്ണം മാത്രമാണ് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ രജിസ്‌ട്രേഷ (ആര്‍എന്‍ഐ)ന് വാര്‍ഷിക റിട്ടേണ്‍സ് സമര്‍പ്പിച്ചത്. ഈ സാഹചര്യത്തിലാണു പുതിയ നിര്‍ദേശങ്ങളടങ്ങിയ നിയമഭേദഗതി ആര്‍എന്‍ഐ മുന്നോട്ടുവച്ചത്.
ഭേദഗതി നിര്‍ദേശത്തിനു വാര്‍ത്താവിതരണ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ടെന്ന് ആര്‍എന്‍ഐ ഡയറക്ടര്‍ ജനറല്‍ എസ് എം ഖാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it