പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലും തന്റെ മുസ്‌ലിംവിരുദ്ധ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി യുഎസിലെ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. റിപബ്ലിക്കന്‍ പാര്‍ട്ടിക്കാരില്‍ നിന്നുവരെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രസ്താവനയ്ക്കു ന്യായീകരണവുമായി ട്രംപ് എത്തിയത്.
തീവ്രവാദം നേരിടാനുള്ള താല്‍ക്കാലിക പരിഹാരമാണിതെന്ന് ട്രംപ് എംഎസ്എന്‍ബിസിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. താന്‍ പറഞ്ഞത് യുഎസിലെ മുസ്‌ലിംകളെ കുറിച്ചല്ലെന്നും പുറത്തുനിന്ന് വരുന്നവരെ കുറിച്ചാണെന്നും ട്രംപ് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദ്വേഷ പ്രസംഗത്തിനെതിരേ വിമര്‍ശനം ഉയര്‍ന്നെങ്കിലും മുന്‍ പ്രസിഡന്റ് റൂസ് വെല്‍റ്റിന്റെ നടപടി ഉദ്ധരിച്ചാണ് ട്രംപ് തന്റെ പരാമര്‍ശത്തെ ന്യായീകരിച്ചത്.
Next Story

RELATED STORIES

Share it