palakkad local

പ്രസിഡന്റ് വൈസ് പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്തു

എം വി വീരാവുണ്ണി

പട്ടാമ്പി: കൊപ്പം ഗ്രാമപ്പഞ്ചായത്തിലെ കോണ്‍ഗ്രസ് കമ്മിറ്റികളില്‍ പ്രശ്‌നങ്ങള്‍ വീണ്ടും തലപൊക്കുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് ബ്ലോക്ക് വൈസ് പ്രസിഡന്റ് രവി സരോവരത്തെ സസ്‌പെന്റ് ചെയ്തതായി ബ്ലോക്ക് പ്രസിഡന്റ് പ്രഖ്യാപിച്ചു.
എന്നാല്‍ ബ്ലോക്ക് ഭാരവാഹികളെ നിശ്ചയിക്കാനും സസ്‌പെന്റ് ചെയ്യാനും ഡിസിസി അധ്യക്ഷന് മാത്രമേ അധികാരമുള്ളൂവെന്നും അന്വേഷണം നടത്താതേയും ഷോക്കോസ് നോട്ടീസ് നല്‍കാതെയുമുള്ള നടപടികള്‍ പാലിച്ചില്ലെന്നും ഒരു വിഭാഗം ആരോപിക്കുന്നു.
കൊപ്പത്തെ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം ഒരു വിഭാഗം നേതാക്കളുടെ പിടിവാശിയും കെപിസിസിയുടെ സര്‍ക്കുലറില്‍ പറയുന്ന വാര്‍ഡ് കമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കാതെയുള്ള യോഗ്യതയില്ലാത്തവരും ജനസമ്മതിയില്ലാത്തവരുമായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതുമാണെന്നും തോല്‍വിയുടെ ഉത്തരവാദിത്വം ഒരു വിഭാഗത്തിന്റെ തലയില്‍ മാത്രം കെട്ടിവെക്കാനുള്ള കുതന്ത്രം വിലപ്പോവില്ലെന്നും രവി സരോവരത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു.
തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മണ്ഡലം പ്രസിഡന്റ് മാതൃകാപരമായി രാജിവെച്ചിരിക്കേ അതേ മാതൃക പിന്‍തുടരേണ്ട ബ്ലോക്ക് പ്രസിഡന്റും കൊപ്പം നേതൃത്വവും രാജിവെക്കുകയാണ് വേണ്ടതെന്നും ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു.
ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി അസീസും ഇതേ ആവശ്യമുന്നയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it