Flash News

പ്രശ്‌സത ഛായാഗ്രാഹകന്‍ ആനന്ദകുട്ടന്‍ അന്തരിച്ചു

പ്രശ്‌സത ഛായാഗ്രാഹകന്‍ ആനന്ദകുട്ടന്‍  അന്തരിച്ചു
X
anandakuttan
കൊച്ചി:  പ്രശ്‌സത മലയാള സിനിമാ ഛായാഗ്രാഹകന്‍ ആനന്ദകുട്ടന്‍ (61) അന്തരിച്ചു . കൊച്ചിയിലായിരുന്നു അന്ത്യം. അര്‍ബുദ്ദ ബാധയെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. ഹിസ്അയനസ് അബ്ദുള്ള, ഭരതം, സദയം, അനിയത്തി പ്രാവ്, ഫ്രണ്ടസ്, മേലേപറമ്പില്‍ ആണ്വീട്, നമ്പര്‍ 20 മദ്രാസ് മെയില്‍, മാന്നാര്‍ മത്തായി സ്പീക്കിങ്, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ഡോക്ടര്‍ ഇന്നസെന്റാണു, മോസ് ആന്റ് ക്യാറ്റ്, താവളം, ആയുര്‍ രേഖ, തസ്‌കര ലഹള, അണ്ണാറക്കണ്ണന്‍ തന്നാലയത്, ആവേശം, തീക്കടല്‍, ശരവര്‍ഷം,കുറുക്കന്റെ കല്യാണം, ഇത് ഞങ്ങളുടെ കഥ, ഇത്തരി നേരം ഒത്തിരി കാര്യം, അപ്പൂണി, കണ്ടു കണ്ടറിഞ്ഞു,ഒന്നിങ്ങു വന്നെങ്കില്‍,   എന്നിവയടക്കം 150 ഓളം ചിത്രങ്ങള്‍ക്ക ്ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. 1977 ല്‍ പുറത്തിറങ്ങിയ മനസ്സില്‍ ഒരു മയില്‍ ആണ് ആദ്യ ചിത്രം. ഫാസില്‍ ചിത്രങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ക്യാമറ ചലിപ്പിച്ചു എന്ന റെക്കോഡും ആനന്ദകുട്ടനാണ്.
Next Story

RELATED STORIES

Share it