Kottayam Local

പ്രശ്‌ന സാധ്യതയുള്ള പോളിങ് ബൂത്തുകളുടെ വിവരം നല്‍കണം

കോട്ടയം: ജില്ലയിലെ പ്രശ്‌ന സാധ്യതയുള്ളതോ പണമോ മറ്റ് സാധനങ്ങളോ വിതരണം ചെയ്യാന്‍ സാധ്യതയുള്ളതുമായ പോളിങ് ബൂത്തുകളുടെ പട്ടിക തയ്യാറാക്കി നല്‍കണമെന്നു തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകര്‍ അറിയിച്ചു.
കലക്ടറുടെ സാന്നിധ്യത്തില്‍ പൊതുനിരീക്ഷകരായ ഭഗ്‌വാന്‍ ശങ്കര്‍, ആര്‍ ജെ ഹിലാനി, ആഷിഷ് കുമാര്‍ എന്നിവര്‍ കലക്ടറേറ്റില്‍ വിളിച്ച രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുള്ള പട്ടികയ്ക്ക് പുറമെയാണു രാഷ്ട്രീയപ്പാര്‍ട്ടികളോടും പ്രശ്‌നബാധിത ബൂത്തുകളുടെ പട്ടിക തയ്യാറാക്കാന്‍ ആവശ്യപ്പെട്ടത്.
നിലവില്‍ ഒമ്പതു പോളിങ് മേഖലകളെ ക്രിട്ടിക്കല്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. കുമരകത്തെ എസ്എന്‍ കോളജിലെ 116ാം ബൂത്തും സെന്റ് ജോണ്‍സ് യുപിഎസിലെ 117ാം ബൂത്തും എസ്എന്‍ഡിപി ബില്‍ഡിങിലെ 125ാം ബൂത്തും പൊന്‍കുന്നത്തെ നായര്‍ സമാജം ഗവ. എല്‍പി സ്‌കൂള്‍ ചിറക്കടവ് 56ാം ബൂത്തും വൈക്കത്തെ നസ്രത്ത് ഇക്ബാല്‍ മുഹമ്മദിയ യുപിഎസ് കുലശേഖരമംഗലം 43ാം ബൂത്തും ഗവ. യുപിഎസ് ഉദയനാപുരം 50ാം ബൂത്തും കാഞ്ഞിരപ്പള്ളി ഗവ. ഹൈസ്‌കൂള്‍ ഹാള്‍, പേട്ട 31ാം ബൂത്തും ഈരാറ്റുപേട്ട മുഹമ്മദ് മേത്തര്‍ മറിയുമ്മ മെമ്മോറിയല്‍ അപ്പര്‍ പ്രൈമറി സ്‌കൂള്‍ നടയ്ക്കല്‍ 3ാം ബൂത്തും ഗവ. ഹയര്‍ സക്കെന്‍ഡറി സ്‌കൂള്‍ ഈരാറ്റുപേട്ട 14ാം ബൂത്തുമാണ് പ്രശ്‌നബാധിത ബൂത്തുകള്‍.
യോഗത്തില്‍ തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കലക്ടര്‍ ആര്‍ സുകു, ഡിവൈഎസ്പിമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it