ernakulam local

പ്രശ്‌നബൂത്തുകളില്‍ കാമറകള്‍

കാക്കനാട്: ജില്ലയില്‍ 100 പ്രശ്‌ന ബാധ്യതയുള്ള ബൂത്തുകളുണ്ടെന്ന് പോലിസ് കണ്ടെത്തി. ഇതില്‍ 55 എണ്ണം റൂറല്‍ പോലിസിന്റെ കീഴിലും ബാക്കി സിറ്റിയിലുമാണ്.
ഈ ബൂത്തുകളില്‍ വെബ് കാമറ വയ്ക്കും. അതുവഴി ബൂത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തിരുവനന്തപുരത്ത് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണറുടെ ഓഫിസിലും ജില്ലാ കലക്ടറേറ്റിലും കാണാന്‍ കഴിയും. പക്ഷേ റൂറലില്‍ 48 ബൂത്തുകളിലേ കാമറ പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമുള്ളൂ.
അതിനാല്‍ ബാക്കി ഏഴിടത്ത് വീഡിയോ എടുക്കുന്നതിനുള്ള സംവിധാനമുണ്ടാവും. സിറ്റിയിലെ കാര്യം തീരുമാനമായിട്ടില്ല. കാമറയ്ക്കുപകരം കൂടുതല്‍ പോലിസിനെ നിയോഗിക്കാനും നടപടിയുണ്ടാവും.
Next Story

RELATED STORIES

Share it