thrissur local

പ്രശ്‌നബാധിത ബൂത്തുകളില്‍ പഴുതടച്ച സുരക്ഷാക്രമീകരണങ്ങള്‍

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പ്രശ്‌നബാധിതമായി കണ്ടെത്തിയിട്ടുളള ബൂത്തുകളില്‍ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കും.
ഇത്തരം ബൂത്തുകളിലെ മുഴുവന്‍ നടപടിക്രമങ്ങളും വെബ്ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യുന്നതിന് പുറമേ കേന്ദ്രസേനയുടെ സാന്നിധ്യവും ഇവിടെ ഉറപ്പാക്കും. ഇത്കൂടാതെ കേന്ദ്ര-സംസ്ഥാന സര്‍വ്വീസുകളിലെ സീനിയര്‍ ഗസറ്റഡ് ഉദേ്യാഗസ്ഥരെ മൈക്രോ ഒബ്‌സര്‍വ്വര്‍മാരായി ഈ ബൂത്തുകളിലേക്ക് നിയോഗിക്കുന്നതിനും നടപടിയുണ്ടാകും. മൈക്രോ ഒബ്‌സര്‍വ്വര്‍മാരുടെ യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്നു.
വോട്ടെടുപ്പ് സമയത്ത് പോളിംഗിനായി നിയോഗിക്കപ്പെട്ട ഉദേ്യാഗസ്ഥര്‍ വോട്ടിങ് കമ്പാര്‍ട്ട്‌മെന്റിന്റെ സമീപത്ത് പോകുന്നതും വോട്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതും ചട്ടവിരുദ്ധമാണെന്നും ഇത്തരത്തിലുളള സംഭവങ്ങളുണ്ടായാല്‍ മൈക്രോ ഒബ്‌സര്‍വ്വര്‍മാര്‍ അപ്പോള്‍ തന്നെ വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്നും യോഗത്തില്‍ സംസാരിച്ച തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ നിതിന്‍ ചന്ദ്ര നിര്‍ദ്ദേശിച്ചു. പോളിങിനായി നിയോഗിച്ചിട്ടുളള ഉദേ്യാഗസ്ഥര്‍ ബന്ധപ്പെട്ട ഫോറങ്ങള്‍ കൃത്യമായി എഴുതി സൂക്ഷിച്ചിട്ടുണ്ടോ എന്ന കാര്യവും മൈക്രോ ഒബ്‌സര്‍വ്വര്‍മാര്‍ പരിശോധിക്കണം. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ സീലിങ് സംബന്ധിച്ച് രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ക്കോ വോട്ടര്‍മാര്‍ക്കോ ആക്ഷേപങ്ങളുണ്ടെങ്കില്‍ അത് സംബന്ധിച്ച റിപ്പോര്‍ട്ട് വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് സാമഗ്രികളുടെ സ്വീകരണകേന്ദ്രത്തിലെത്തുമ്പോള്‍ അതത് മണ്ഡലങ്ങളുടെ ചുമതലയുളള പൊതു നിരീക്ഷകന് നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
Next Story

RELATED STORIES

Share it