malappuram local

പ്രശ്‌നബാധിത ബൂത്തുകളില്‍ സിസിടിവി സ്ഥാപിക്കുന്നു

നിലമ്പൂര്‍: നിലമ്പൂര്‍ താലൂക്കിലുള്‍പ്പെടുന്ന പ്രശ്‌ന ബാധിത ബൂത്തുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ചൊവ്വാഴ്ച തുടങ്ങി. നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളിലെ വിവിധ ഭാഗങ്ങളില്‍ തിരഞ്ഞെടുപ്പിന് മാവോവാദി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രശനബാധിതമെന്ന് കണ്ടെത്തിയ എണ്‍പതോളം ബൂത്തുകളില്‍ മുഴുവന്‍ സിസിടിവി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ബിഎസ്എന്‍എല്‍ ആണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്.
തിരഞ്ഞെടുപ്പ് ജോലിയിലുള്ള ജീവനക്കാര്‍ക്ക് തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട പരിശീലനം ചൊവ്വാഴ്ച രാവിലെ നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളില്‍ തുടങ്ങി. രണ്ടു ബാച്ചുകളായാണ് ഓരോദിവസവും പരിശീലനം നല്‍കുക. ഒരു ബാച്ചില്‍ 40 പേരുണ്ടായിരിക്കും. വ്യാഴാഴ്ച പരിശീലനം സമാപിക്കും.വെള്ളിയാഴ്ച വോട്ടെണ്ണലിന് ചുമതലപ്പെടുത്തിയ ജീവനക്കാര്‍ക്കുള്ള പരിശീലനമാണ് നടക്കുക. ഇതും നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളിലായിരിക്കും നടക്കുക. വോട്ടെണ്ണല്‍ നടക്കുന്ന ഓരോ ടേബിളിലും ഒരു കൗണ്ടിംങ് സൂപ്പര്‍വൈസര്‍, ഒരു അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവര്‍ ഉണ്ടായിരിക്കും. ഇതില്‍ മൈക്രോ ഒബ്‌സര്‍വര്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരാനായിരിക്കണമെന്ന് ചട്ടമുണ്ട്. വരണാധികാരിയുടെ ടേബിളില്‍ രണ്ട് മൈക്രോ ഒബ്‌സര്‍വര്‍മാര്‍ ഉണ്ടായിരിക്കും.
സാധന സാമഗ്രികള്‍അടങ്ങുന്ന കിറ്റ് നിറക്കല്‍ തുടങ്ങി
നിലമ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനാവശ്യമായ വിവിധ സാധന സാമഗ്രികളടങ്ങുന്ന കിറ്റ് നിറക്കല്‍ പരിപാടി നടത്തി. രാവിലെ നിലമ്പൂര്‍ താലൂക്കോഫിസില്‍ നടന്ന ചടങ്ങില്‍ നിലമ്പൂര്‍ തഹസില്‍ദാര്‍ പി ജി മനോഹരന്‍ കിറ്റ് നിറക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്കോഫിസിലെ ജീവനക്കാരായ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സിവി മുരളീധരന്‍, രാജഗോപാല്‍ നേതൃത്വം നല്‍കി. നിലമ്പൂര്‍ മണ്ഡലത്തിലെ 164 പോളിങ് ബൂത്തുകളിലേക്കും വണ്ടൂര്‍ മണ്ഡലത്തിലെ 171 ബൂത്തുകളിലേക്കുമുള്ള കിറ്റുകളാണ് തയ്യാറാക്കിയത്. വെള്ള പേപ്പര്‍, പശ, മൊട്ടുസൂചി, തീപ്പെട്ടി, മെഴുകുതിരി, നൂല്‍, അരക്ക്, സ്‌കെയില്‍, 24 തരം ഫോറങ്ങള്‍, 24 തരം കവറുകള്‍ തുടങ്ങി എണ്‍പതോളം ഇനങ്ങളാണ് ഓരോ കിറ്റിലും ഉണ്ടാകുക. എല്ലാം പ്രത്യേകം തയ്യാറാക്കി ഭദ്രമായി കിറ്റില്‍ നിക്ഷേപിച്ചശേഷം 15ന് രാവിലെ നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളില്‍ വെച്ച് വരണാധികാരിക്ക് കൈമാറും. തുടര്‍ന്ന് ഇവ അതത് ബൂത്തുകളിലേക്ക് പോകുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിത്യസ്തമായി ഈ തവണ വിവിധ ഫോറങ്ങള്‍ എല്ലാം കൂടി ഒരു ബുക്ക് ആക്കിയാണ് നല്‍കുക. അതുകൊണ്ട് ഫോറങ്ങള്‍ നഷ്ടപ്പെടാനുള്ള സാധ്യതകള്‍ കുറവായിരിക്കും. കഴിഞ്ഞ തവണ നടന്ന തിരഞ്ഞെടുപ്പില്‍ തന്നെ ഈ ആവശ്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിരുന്നതാണ്.
Next Story

RELATED STORIES

Share it