malappuram local

പ്രശസ്ത ഓട്ടക്കാരന്‍ പാറ്റ് ഫാര്‍മെര്‍''കേരളം മുതല്‍ കശ്മീര്‍ വരെ ഓടുന്നു

താനൂര്‍: ഓസ്‌ട്രേലിയന്‍ മുന്‍ എംപിയും, ടൂറിസം മന്ത്രിയുമായിരുന്ന പ്രശസ്ത ഓട്ടക്കാരന്‍ പാറ്റ് ഫാര്‍മെറിന്റെ ഓട്ടം ഇന്ന് കേരള അതിര്‍ത്തി കടക്കും. കന്യാകുമാരി മുതല്‍ കശ്മീരിവരെയുള്ള 4700 കിലോമീറ്റര്‍ ദൂരം രണ്ട് മാസംകൊണ്ട് പൂര്‍ത്തീകരിക്കാനാണ് പദ്ധതി. കഴിഞ്ഞ ജനുവരി 26ന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നാണ് ഓട്ടം തുടങ്ങിയത്. കേരളാ അതിര്‍ത്തിയായ കളയിക്കലില്‍ കേരളാ ടൂറിസം ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ വന്‍സ്വീകരണത്തോടെയാണ് അദ്ദേഹത്തെ വരവേറ്റത്. കേരളാ സര്‍ക്കാറിന്റെ സഹകരണത്തോടെയാണ് പരിപാടി.
മുന്നില്‍ ഒരു കേരളാ പോലിസ് വാഹനവും, ലൈസണ്‍ ഓഫിസര്‍ ഉള്‍പ്പെടെയുള്ള കേരളാ ടൂറിസം അതോറിറ്റിയുടെ വാഹനവും, അതിനു പിന്നിലായി പാറ്റ് ഫാര്‍മെര്‍ന്റെ ഓട്ടവും തൊട്ട് പിറകിലായി സ്പിരിച്ച് ഓഫ് ഇന്ത്യ എന്ന നാമകരണം ചെയ്ത പ്രത്യാക ജീപ്പും തൊട്ടു പിറകിലായി ആസ്‌ട്രേലിയയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരടങ്ങുന്ന വാഹനങ്ങളും ആംബുലന്‍സും സജീകരിച്ചുകൊണ്ടാണ് യാത്ര. ദിവസവും രാവിലെ ആറുമണിക്ക് തുടക്കം കുറിക്കുന്ന ഓട്ടം വൈകുന്നേരം ആറു മണിയോടെയാണ് സമാപിക്കുന്നത്. ദിനം പ്രതി 85 കിലോമീറ്റര്‍ ഓടുമെന്നാണ് അദ്ധേഹം പറയുന്നത്. നോര്‍ത്ത് പോള്‍ മുതല്‍ സൗത്ത് പോള്‍ വരെ ഓടി ലോക റിക്കാര്‍ട് കരകതമാക്കിയ വ്യതക്തികൂടിയാണദ്ദേഹം.എന്നാല്‍ ഇന്ത്യയില്‍ ഇതാദ്യമായാണന്നും ഇന്ത്യാ ഓസ്‌ട്രേലിയ സൗഹൃദ് ബന്ധമാണ് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it