പ്രവേശന പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ ഇന്നാരംഭിക്കും.
ഇന്നും നാളെയും എന്‍ജിനീയറിങ് പരീക്ഷയും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയുമാണ് നടക്കുക. ഇന്ന് എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ ആദ്യപേപ്പറായ ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷ നടക്കും. നാളെ പേപ്പര്‍ രണ്ട് മാത്തമാറ്റിക്‌സ് പരീക്ഷയും. ബുധനാഴ്ച മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പേപ്പര്‍ ഒന്ന് ഫിസിക്‌സും കെമിസ്ട്രിയും വ്യാഴാഴ്ച പേപ്പര്‍ രണ്ട് ബയോളജി പരീക്ഷയുമാണ്.
സംസ്ഥാനത്തെ 14 ജില്ലാകേന്ദ്രങ്ങളിലും ഡല്‍ഹി, മുംബൈ, ദുബയ് എന്നിവിടങ്ങളിലുമായി ആകെ 351 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. ആകെ 1,65,861 അപേക്ഷകരില്‍ 1,23,914 പേര്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയും 1,26,186 പേര്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയും എഴുതും. പരീക്ഷാനടത്തിപ്പിനായി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ ഉള്‍പ്പെടെ 8,000ത്തോളം പേരെയാണ് നിയോഗിച്ചിരിക്കുന്നത്.
രാവിലെ 10ന് ആരംഭിക്കുന്ന പരീക്ഷക്ക് 9.30ന് മുമ്പ് അഡ്മിറ്റ് കാര്‍ഡിന്റെ കളര്‍ പ്രിന്റൗട്ടുസഹിതം വിദ്യാര്‍ഥികള്‍ ഹാജറാവണം. ഉച്ചയ്ക്ക് 12.20 വരെയാണ് പരീക്ഷ. പരീക്ഷാകേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it