പ്രവേശനം അനുവദിക്കാത്ത ക്ഷേത്രത്തിലേക്ക് സ്ത്രീകളുടെ മാര്‍ച്ച്

പൂനെ: സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് നാസിക്കിന് സമീപമുള്ള ത്രിയാംബകേശ്വര്‍ ക്ഷേത്രത്തിലേക്ക് സ്ത്രീകള്‍ മാര്‍ച്ച് നടത്തി. ഭൂമാതാ സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ 150ഓളം സ്ത്രീകള്‍ പങ്കെടുത്തു.
ക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍ ശ്രമം നടത്തുമെന്ന് മാര്‍ച്ചിന് നേതൃത്വം നല്‍കിയ തൃപ്തി ദേശായ് പ്രതികരിച്ചു. തങ്ങളെ തടയാനുള്ള ശ്രമങ്ങള്‍ തികച്ചും ഭരണഘടനാ വിരുദ്ധമാണ് എന്നും അവര്‍ പറഞ്ഞു. ക്ഷേത്രത്തിലെ സ്ത്രീകള്‍ക്കുള്ള നിയന്ത്രണം വര്‍ഷങ്ങളായുള്ള പാരമ്പര്യത്തിന്റെ ഭാഗമാണെന്ന് ക്ഷേത്രഭാരവാഹികള്‍ പ്രതികരിച്ചു. ക്ഷേത്രത്തില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ശിവരാത്രി ഉല്‍സവം നടക്കുന്ന ദിവസമായിരുന്നു മാര്‍ച്ച്. അതേസമയം, സമരസമിതിക്ക് യാതൊരുവിധ തടസ്സവുമുണ്ടാക്കരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it