kannur local

പ്രവൃത്തി വൈകുന്നതിനെതിരേ എല്‍ഡിഎഫ് സമരത്തിന്

ഇരിട്ടി: തലശ്ശേരി -വളവുപാറ അന്തര്‍സംസ്ഥാന പാത നവീകരണത്തിലെ അനശ്ചിതത്വം നീക്കാന്‍ 6ന് മുഖ്യ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നതല യോഗം ചേരും. ഉച്ചയ്ക്ക് 12ന് നടക്കുന്ന യോഗത്തില്‍ മന്ത്രിമാരായ ഇബ്രാംഹിം കുഞ്ഞ്, കെ സി ജോസഫ്, ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് സെക്രട്ടറി, കെഎസ്ടിപി പ്രതിനിധികള്‍ പങ്കെടുക്കും.
54കിലോ മീറ്ററോളം വരുന്ന റോഡിന്റെ നവീകരണം നിലച്ചതിനെ തുടര്‍ന്ന് വീണ്ടും ടെന്‍ഡര്‍ ചെയ്യുകയായിരുന്നു. രണ്ട് ഘട്ടമായി ടെന്‍ഡര്‍ ചെയ്ത റോഡിന്റെ 2ാം റിച്ചിന്റെ ടെന്‍ഡര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.
തലശ്ശേരി മുതല്‍ കാസര്‍കോട് വരെയുള്ള 28 കിലോമീറ്റര്‍ വരുന്ന ആദ്യ റിച്ചിന്റെ ടെന്‍ഡര്‍ പൂര്‍ത്തിയായി ദില്ലി ആസ്ഥാനമായ ദിനേശ് ചന്ദ്ര അഗര്‍വാള്‍ കമ്പനി കരാറേറ്റെടുത്തു. 4പാലങ്ങള്‍ ഈ റിച്ചില്‍ ഉള്‍പ്പെടും. കാസര്‍കോട് മുതല്‍ കൂട്ടുപുഴ വരെയുള്ള 26 കിലോ മീറ്റര്‍ വരുന്ന രണ്ടാം റിച്ചാണ് എസ്റ്റിമേറ്റിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് ടെന്‍ഡറായതിനാല്‍ പ്രതിസന്ധിയിലാണ്.
ഉയര്‍ന്ന തുക ധനകാര്യ വകുപ്പ് അംഗീകരിക്കാത്തതാണ് പ്രശ്‌നം. 209 കോടി രൂപയ്ക്ക് പെരുമ്പാവൂര്‍ ഇകെകെ ഗ്രൂപ്പാണ് ടെന്‍ഡര്‍ ചെയ്തിരിക്കുന്നത്.
അതിനിടെ റോഡ് നവീകരണം വൈകുന്നതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും ബിജെപിയും പ്രത്യക്ഷ സമര പരിപാടികള്‍ക്കൊരുങ്ങുകയാണ്. ആഗോള ടെന്‍ഡര്‍ വിളിച്ച് എസ്സാര്‍ ഗ്രൂപ്പിന് കരാര്‍ നല്‍കിയതിന് പിന്നില്‍ അഴിമതിയുണ്ടെന്ന് എല്‍ഡിഎഫ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സമരത്തിന്റെ ആദ്യഘട്ടമെന്നോണം നാലിന് വൈകീട്ട് 4.—30ന് ഇരിട്ടി പാലത്തില്‍ സുചനാ ഉപരോധ സമരം നടത്തും. കെ ശ്രീധരന്‍, ബിനോയ് കൂര്യന്‍, ബാബു രാജ് പായം, അജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. റോഡ് നവീകരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ഇരിട്ടി-കൂട്ടുപുഴ അന്തര്‍സംസ്ഥാന പാത ഉപരോധിക്കുമെന്ന് ബിജെപി നേതാക്കളായ കുട്ടജയപ്രകാശ്, സജിത്ത് കീഴൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it