പ്രവാസി വകുപ്പ് നിര്‍ത്തലാക്കാനുള്ള നീക്കം; ആഭ്യന്തരമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: പ്രവാസികാര്യവകുപ്പ് വിദേശകാര്യവകുപ്പില്‍ ലയിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
പ്രവാസികാര്യ വകുപ്പ് നിര്‍ത്തലാക്കുന്നതോടെ പ്രവാസികളുടെ ദൈനംദിന പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടാനുള്ള അവസരമാണ് നഷ്ടമാവുന്നത്. പ്രവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു പ്രവാസികാര്യവകുപ്പ് രൂപീകരിക്കുകയെന്നത്. വിദേശത്തു പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ തൊഴില്‍പരമായ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണുന്നതില്‍ മുഖ്യപങ്ക് വഹിച്ച വകുപ്പാണിത്. പ്രവാസികാര്യ വകുപ്പ് വിദേശകാര്യവകുപ്പില്‍ ലയിപ്പിക്കാനുള്ള തീരുമാനം പ്രവാസികളോട് കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന കടുത്ത അവഗണനയാണ്. ഇത് അംഗീകരിക്കാനാവില്ല. നിത്വാഖാത് പോലുള്ള സ്വദേശിവല്‍ക്കരണ പരിപാടികള്‍ കര്‍ശനമാക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമിക്കുന്നതിനിടെ പ്രവാസി വകുപ്പ് നിര്‍ത്തലാക്കുന്നത് ഇന്ത്യക്ക് വന്‍ തിരിച്ചടിയാവുമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it