Idukki local

പ്രവാസി ഭാരതീയരുടെ വോട്ട്: മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു

തൊടുപുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രവാസി ഭാരതീയരുടെ വോട്ട് രേഖപ്പെടുത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രവാസി ഭാരതീയരുടെ വോട്ടര്‍പട്ടികയുടെ അഞ്ച് പകര്‍പ്പുകള്‍ എടുത്ത് ഒപ്പ് രേഖപ്പെടുത്തി നാല് പകര്‍പ്പുകള്‍ അടിയന്തരമായി വരണാധികാരികളെ ഏല്‍പ്പിക്കണം. വരണാധികാരികള്‍ക്ക് പോളിംഗ് സ്റ്റേഷനില്‍ നല്‍കുന്നതിന് മാര്‍ക്ക്ഡ് കോപ്പി, വര്‍ക്കിംഗ് കോപ്പി എന്നിവ തയ്യാറാക്കി രണ്ട് പകര്‍പ്പുകള്‍ നിശ്ചിത ദിവസം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍മാരെ ഏല്‍പ്പിക്കണം.
പ്രവാസി ഭാരതീയര്‍ വോട്ട് രേഖപ്പെടുത്തുന്നതിന് പോളിംഗ് സ്റ്റേഷനില്‍ ഹാജരാകുമ്പോള്‍ അവര്‍ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ പകര്‍പ്പ് നല്‍കിയ പാസ്‌പോര്‍ട്ടിന്റെ ഒറിജിനല്‍ തിരിച്ചറിയല്‍ രേഖയായി പരിശോധിക്കണം.
പ്രവാസി ഭാരതീയരുടെ വോട്ടര്‍പട്ടിക പ്രത്യേകം തയ്യാറാക്കി ക്രമനമ്പര്‍ രേഖപ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ പോളിംഗ് ഉദ്യോഗസ്ഥന്‍ വോട്ടെടുപ്പ് വേളയില്‍ ഫാറം 21 എയിലെ വോട്ട് രജിസ്റ്ററിന്റെ രണ്ടാം കോളത്തില്‍ രേഖപ്പെടുത്തുന്ന പ്രവാസി വോട്ടര്‍പട്ടികയിലെ ക്രമ നമ്പരിന് മുമ്പില്‍ പിവി എന്നുകൂടി ചേര്‍ക്കണം.
Next Story

RELATED STORIES

Share it