Flash News

പ്രവാസി കാര്യ മന്ത്രാലയം നിര്‍ത്തലാക്കിയത് പ്രതിഷേധാര്‍ഹം: ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി

ദുബയ്: പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി ദുബയ് കമ്മിറ്റി.   രാജ്യത്തിന്റെ പുരോഗതിയില്‍ മുഖ്യ പങ്കു വഹിക്കുന്ന പ്രവാസികളോടുള്ള അവഗണനയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ നിന്നു വ്യക്തമായിരിക്കുന്നത്.
മന്ത്രാലയം പുനസ്ഥാപിച്ച് സാധാരണക്കാര്‍ക്കു കൂടി ഉപകാരപ്പെടുംവിധം പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടപ്പെട്ടവര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സൈനുല്‍ ആബിദ് കൊടുങ്ങല്ലൂര്‍, ഇംറാന്‍ കണ്ണൂര്‍, ഷമീര്‍ പുറങ്ങ്, ഇബ്രാഹിം സംസാരിച്ചു.
Next Story

RELATED STORIES

Share it