പ്രവാസി കമ്മീഷന്‍: ഹരജിയില്‍ ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയമിച്ച പ്രവാസി കമ്മീഷന്റെ പ്രവര്‍ത്തനം തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ തടയുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹരജി. ഹരജിയില്‍ ഡിവിഷന്‍ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടി. 2016 ജനുവരി 26ന് പ്രഖ്യാപനം നടത്തി മാര്‍ച്ച് രണ്ടിന് വിജ്ഞാപനം പുറപ്പെടുവിച്ചാണ് പ്രവാസി കമ്മീഷനെ നിയമിക്കാന്‍ തീരുമാനമെടുത്തത്. നോണ്‍ റസിഡന്‍ഷ്യല്‍ ഇന്ത്യന്‍(കേരളൈറ്റ്) കമ്മീഷന്‍ ആക്ട്- 2016 അനുസരിച്ചായിരുന്നു തീരുമാനം. കേരളത്തില്‍ ഏപ്രില്‍ നാലിനാണ് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. അതിനാല്‍ കമ്മീഷന്‍ രൂപവല്‍ക്കരണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി കെ എസ് ഹമീദാണ് ഹരജി നല്‍കിയത്.
Next Story

RELATED STORIES

Share it