പ്രവാസികാര്യ വകുപ്പ് പുനസ്ഥാപിക്കണമെന്ന് കേരളം

ന്യൂഡല്‍ഹി: കേന്ദ്ര പ്രവാസികാര്യ വകുപ്പ് വിദേശകാര്യ വകുപ്പില്‍ ലയിപ്പിക്കാനുള്ള തീരുമാനം ശരിയായ നടപടി അല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രവാസികാര്യ വകുപ്പ് തുടരണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രവാസി ഭാരതീയ ദിവസ് രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ നടത്തിയാല്‍ മതിയെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിയല്ല. കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസികളോടുള്ള നിലപാടുകള്‍ സ്വാഗതാര്‍ഹമല്ലെന്ന് സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ സി ജോസഫ് പറഞ്ഞു.
മഹാത്മജി സൗത്ത് ആഫ്രിക്കയില്‍ നിന്ന് തിരിച്ചുവന്നതിന്റെ സ്മരണയ്ക്കു കൂടിയാണ് പ്രവാസി ഭാരതീയ ദിവസ് ജനുവരി 8, 9 ദിവസങ്ങളില്‍ നടത്തുന്നത്. ഇത് വേണ്ടെന്നു വച്ചത് ഗാന്ധിജിയുടെ സ്മരണയോടുള്ള അവഹേളനം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള വേദിയില്ലാതായത് വളരെ ദൗര്‍ഭാഗ്യകരമായെന്നും കെ സി ജോസഫ് പറഞ്ഞു.
Next Story

RELATED STORIES

Share it