പ്രവാസികള്‍ക്ക് ലോക്‌സഭയില്‍ എട്ടു സീറ്റുകള്‍ വേണം: എംപി

പ്രവാസികള്‍ക്ക് ലോക്‌സഭയില്‍ എട്ടു സീറ്റുകള്‍ വേണം: എംപി
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രവാസികള്‍ക്ക് എട്ടു സീറ്റുകള്‍ വേണമെന്നു ബിജെപി എംപി പൂനം മഹാജന്‍. സ്വകാര്യ ബില്ലിലൂടെയാണ് എംപി ഇക്കാര്യം ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ നാമനിര്‍ദേശം വഴി അംഗങ്ങളാക്കുന്നതുപോലെ പ്രത്യേക ഭരണഘടനാ ഭേദഗതി വഴി പ്രവാസികളെയും നാമനിര്‍ദേശം വഴി ലോക്‌സഭാംഗങ്ങളാക്കണമെന്നാണു ബില്ലില്‍ പൂനം ആവശ്യപ്പെടുന്നത്.
ദക്ഷിണാഫ്രിക്കയില്‍ നിന്നു ഗാന്ധിജി മടങ്ങിയെത്തിയതിന്റെ നൂറാം വാര്‍ഷികം വിദേശ ഇന്ത്യക്കാര്‍ക്ക് ലോക്‌സഭയില്‍ അംഗത്വം നല്‍കുന്നതിനു യോജിച്ച സമയമാണെന്നും എംപി പറഞ്ഞു.
Next Story

RELATED STORIES

Share it